• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അമ്മ എക്സിക്യുട്ടിവ് അംഗമല്ല, ദിലീപ് വിഷയത്തിൽ അഭിപ്രായം പറയില്ലെന്ന് ദുൽഖർ

news18india
Updated: July 17, 2018, 4:58 PM IST
അമ്മ എക്സിക്യുട്ടിവ് അംഗമല്ല, ദിലീപ് വിഷയത്തിൽ അഭിപ്രായം പറയില്ലെന്ന് ദുൽഖർ
news18india
Updated: July 17, 2018, 4:58 PM IST
ന്യൂഡൽഹി: താൻ അമ്മ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ദുൽഖർ സൽമാൻ.സി എൻ എൻ ന്യൂസ് 18 എന്‍റർടയിൻമെന്‍റ് എഡിറ്റർ രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖർ ഇങ്ങനെ പറഞ്ഞത്.

ദിലീപ് വിവാദത്തിൽ അഭിപ്രായം ആരാഞ്ഞപ്പോൾ ആക്രമിക്കപ്പെട്ടവരെയും ഇരയാക്കപ്പെട്ടവരെയും കുട്ടിക്കാലം മുതൽക്കേ തനിക്ക് അറിയാമെന്നും ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നുമായിരുന്നു ദുൽഖറിന്‍റെ പ്രതികരണം. അത്തരമൊരു കാര്യത്തിൽ അഭിപ്രായം പറയേണ്ടത് ഇവിടെയാണോ എന്ന് തനിക്ക് അറിയില്ലെന്നും ദുൽഖർ വ്യക്തമാക്കി.

അതേസമയം, മമ്മൂട്ടിക്കെതിരായ ആരോപണങ്ങളിൽ തന്‍റെ നിലപാട് ദുൽഖർ വ്യക്തമാക്കി. ഒരു സിനിമയോ സംഭാഷണമോ കൊണ്ട് മമ്മൂട്ടിയെ വിലയിരുത്തരുതെന്നും സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹമെന്നും ദുൽഖർ പറഞ്ഞു. പൊതുവേദികളിൽ ഒരിക്കൽപ്പോലും സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ അദ്ദേഹം സംസാരിച്ചിട്ടില്ല. തന്‍റെ വാപ്പയെ ബാധിക്കുന്നതെന്തും തന്നെയും ബാധിക്കുമെന്നും ദുൽഖർ വ്യക്തമാക്കി.

എൺപതുകളിലും തൊണ്ണൂറുകളിലും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടു പോലുമില്ല. അന്നത്തെ തിരക്കഥകൾ അത്തരത്തിൽ ഉള്ളതായിരുന്നുവെന്നും ദുല്‍ഖര്‍ വിശദീകരിച്ചു. സ്ത്രീകൾക്കെതിരെ ഒരു വാക്കുപോലും മമ്മൂട്ടി പറഞ്ഞിട്ടില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹമെന്നും ദുൽഖർ പറഞ്ഞു. ഇതുവരെ താൻ സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിച്ചിട്ടില്ല. ഇനി ഭാവിയിലും അങ്ങനെയുണ്ടാകില്ല. തന്‍റെ സിനിമകൾ സ്ത്രീ വിരുദ്ധമല്ലെന്നും ഇനി ഉണ്ടാവുകയുമില്ലെന്നും ദുൽഖർ സൽമാൻ വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും എന്നാൽ സ്വന്തം സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യമെന്നും ദുൽഖർ സൽമാൻ പറഞ്ഞു.
First published: July 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍