• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സൂപ്പർ താരങ്ങൾ കോമാളികളെന്ന് രാജീവ് രവി

news18
Updated: July 3, 2018, 3:43 PM IST
സൂപ്പർ താരങ്ങൾ കോമാളികളെന്ന് രാജീവ് രവി
photo;silver screen.in
news18
Updated: July 3, 2018, 3:43 PM IST
താര സംഘടനയായ അമ്മയിലെ നിലവിലെ പ്രശ്നങ്ങളിൽ സൂപ്പർ താരങ്ങളെ വിമർശിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി രംഗത്ത്. സൂപ്പർ താരങ്ങൾ യഥാർഥ ജീവിതത്തിൽ കോമാളികൾ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയിൽ എന്ത് വീരകൃത്യം ചെയ്താലും യഥാർത്ഥ ജീവിതത്തിൽ വൃത്തികേട് കാണിച്ചാൽ ജനങ്ങൾ ഏത് താരവിഗ്രഹത്തെയും തട്ടി താഴെയിടും. കേരള സമൂഹത്തിലെ ജാതിവെറിയുടെയും സ്ത്രീ വിരുദ്ധതയുടെയും പ്രതിഫലനം കൂടിയാണ് മലയാള സിനിമ-രജീവ് വ്യക്തമാക്കുന്നു.

ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവർത്തകരിൽ നിന്നുള്ള പ്രതികരണങ്ങൾ നിരാശജനകമാണെന്നും പൃഥ്വിരാജ് മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം പറയുന്നു. ദിലീപ് കുറ്റക്കാരനോ നിരപരാധിയോ ആകാം.  മനുഷ്യരെന്ന നിലയിൽ നമ്മുടെ പ്രാഥമിക കർത്തവ്യമാണ് അവൾക്കൊപ്പം നിൽക്കുകയെന്നത് എന്നും രാജീവ് രവി പറഞ്ഞു.

മലയാള സിനിമയിലെ ചെറുപ്പക്കാർ അവരുടെ അഭിപ്രായങ്ങളും വിശ്വാസങ്ങളും തുറന്നു പറയാൻ തയ്യാറാകണമെന്ന് രജീവ് രവി പറഞ്ഞു. സിനിമകളിലൂടെ അത് തുറന്നു പറയണമെന്നും സമൂഹ മധ്യത്തിൽ ഇറങ്ങി വ്യക്തമായി സംസാരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു.

സിനിമകൾ ഇല്ലാതാകുമോ എന്ന ആകുലതയാണ് ചെറുപ്പക്കാർക്കെന്നും മറുവശത്തുള്ള ലോബി അത്രയ്ക്ക് ശക്തമാണെന്നും അദ്ദേഹം പറയുന്നു.

ഇവിടെ ചെറുപ്പക്കാരടക്കമുള്ള ആണുങ്ങൾ വെറും ആണുങ്ങളാണ്. നമ്മുടെ സ്ത്രീകളാണ് ഉഗ്രൻ. അവർ എന്ത് ബോൾഡാണ്. എന്ത് റിസ്ക് എടുക്കാനും അവർ തയ്യാറാണ്. ചെറുപ്പക്കാരാണെങ്കിലും സൂപ്പർ താരങ്ങളാണെങ്കിലും പൊതുവെ നായകന്മാർ സിനിമയിൽ മാത്രമാണ്. ജീവിതത്തിൽ അവർ ബഫൂൺസുകളാണ്- രജീവ് രവി വ്യക്തമാക്കുന്നു. ‌

ടിവി ചാനലുകൾക്കു വേണ്ടി ഷോ കളിക്കാനുള്ളതാണ് ഇവരുടെ സംഘടനയെന്നും സ്ത്രീകളെയൊക്കെ ഇവർ കാണുന് രീതി വളരെ മോശമാണെന്നും അദ്ദേഹം പറയുന്നു. അമ്മയിൽ അംഗങ്ങളായ ജനപ്രതിനിധികളോട് യാതൊരു വിശദീകരണവും തേടേണ്ടതില്ലെന്ന സിപിഎം തീരുമാനം നിരുത്തരവാദപരമാണെന്ന് രാജീവ് രവി പറയുന്നു. ഇത്തരം ജനപ്രതിനിധികളെ പൊതുജനം ചോദ്യം ചെയ്യുന്ന കാലം വരുമെന്നും അന്ന് സിപിഎമ്മിന് ഉത്തരമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരം ജനപ്രതിനിധികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സിപിഎമ്മിന് എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഫെഫ്ക രൂപീകരിച്ചതു മുതൽ അവരോട് അകന്നു നിൽക്കുന്ന ആളാണ് താനെന്ന് അദ്ദേഹം പറയുന്നു. ബോളിവുഡിലൊക്കെം പോയി വർക്ക് ചെയ്തത് കൊണ്ടാകാം തന്നെ അധികം ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരാളാണ് തന്റേതു പോലെ നിലപാടെടുത്തിരുന്നതെങ്കിൽ ഇവിടെ ജോലി ചെയ്യാൻ ബുദ്ധിമുട്ടിയേനെയെന്നും രാജീവ് രവി പറഞ്ഞു. അമ്മയുടെ തലപ്പത്തുള്ളവർ ഫ്യൂഡൽ മൈൻഡ് സെറ്റ് ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു.

അമ്മയ്ക്കും ഫെഫ്കയ്ക്കും ബദലായി എല്ലാവരുടെയും പരാതികൾ ഒരുപോലെ കേൾക്കുന്ന ഒരു സംഘടന ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും രാജീവ് രവി പറഞ്ഞു.
First published: July 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍