ഇന്റർഫേസ് /വാർത്ത /Film / രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’; ത്രില്ലടിപ്പിച്ച് ആസിഫ് അലിയും സണ്ണി വെയ്നും

രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’; ത്രില്ലടിപ്പിച്ച് ആസിഫ് അലിയും സണ്ണി വെയ്നും

kuttavum Sikshayum

kuttavum Sikshayum

കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  • Share this:

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ‘കുറ്റവും ശിക്ഷയും’ട്രെയിലർ പുറത്തിറങ്ങി. സിനിമയുടെ ഒഫീഷ്യല്‍ പേജിലും, ആസിഫ് അലി , ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയുമാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.

ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.

' isDesktop="true" id="436735" youtubeid="7JNq3mcymdE" category="film">

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേ തരംഗമായിരുന്നു.

First published:

Tags: Asif ali, Kuttavum Shikshayum, Rajeev Ravi