News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 12, 2021, 9:57 PM IST
rajini chandy
അറുപത് വയസ് കഴിഞ്ഞപ്പോൾ മോഡലിങ് രംഗത്തേക്കു ഇറങ്ങിയ ആളല്ല താനെന്ന് രാജിനി ചാണ്ടി. പുതിയ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വന്ന നെഗറ്റീവ് കമന്‍റുകളോടാണ് രാജിനി ചാണ്ടിയുടെ പ്രതികരണം. 'നിങ്ങളൊക്കെ ജനിക്കുന്നതിന് മുമ്പ് ഈ സീൻ വിട്ടതാ ഞാൻ'- അമ്പത് വർഷം മുമ്പുള്ള സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടായിരുന്നു രാജിനി ചാണ്ടിയുടെ പ്രതികരണം.
'1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ചുള്ള വേഷങ്ങൾ ധരിച്ചിരുന്നു'- രാജിനി പറയുന്നു.
Also Read-
മോഡേൺ ആവാൻ പ്രായം നിശ്ചയിച്ചതാരാണ്? രാജിനി ചാണ്ടിക്ക് നേരെ സൈബർ ആക്രമണം
'ഫോർമൽ മീറ്റിങ്ങിനു പോകുമ്പോൾ സാരി ധരിക്കും. എന്നാൽ കാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോൾ ജീൻസ് ടോപ്, മറ്റു മോഡേൺ വസ്ത്രങ്ങൾ എന്നിവ ധരിച്ചിരുന്നു. അതുപോലെതന്നെ, സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ ധരിക്കുമായിരുന്നു'- രാജിനി ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Also read: എന്തൊരു മേക്കോവർ! മുത്തശ്ശി വേഷം പഴങ്കഥ; അടിപൊളി ലുക്കിൽ രാജിനി ചാണ്ടി
അടുത്തിടെ ആതിര ജോയ് എന്ന ഫോട്ടോഗ്രാഫർ എടുത്ത രാജിനി ചാണ്ടിയുടെ അടിപൊളി ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയായത്. 60 വയസിനുശേഷമുള്ള ഫോട്ടോഷൂട്ടിനെ ചിലര്‍ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതിന് മറുപടിയുമായാണ് രാജിനി ചാണ്ടി ഇപ്പോൾ യൂട്യൂബിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
Published by:
Anuraj GR
First published:
January 12, 2021, 9:52 PM IST