നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവില്ല, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ഉടൻ

  മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവില്ല, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ഉടൻ

  Rajinikanth announces his political entry | 2021 ലെ തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമെന്നും രജനി

  • Share this:
   എ.ഐ.ഡി.എം.കെ., ഡി.എം.കെ. പാർട്ടികളുടെ മേൽക്കോയ്മയുള്ള തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ വിപ്ലവത്തിന് ആഹ്വനം ചെയ്തുകൊണ്ട് നടൻ രജനികാന്ത്. താൻ മുഖ്യമന്ത്രി സ്ഥാനാർഥി ആവില്ലെന്നും രജനി പറഞ്ഞു.

   ഉടൻ തന്നെ രാഷ്ട്രീയ പ്രവേശമുണ്ടാവുമെന്ന് സൂചന നൽകിയ അദ്ദേഹം പാർട്ടിയുടെ 50-60 ശതമാനവും 50 വയസ്സിനു താഴെ പ്രായമുള്ളവർക്കാകും മുൻഗണന നൽകുക എന്ന് സൂചന നൽകി. പാർട്ടിയിലും അധികാരത്തിലും യുവാക്കൾക്ക് ഇടം കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും രജനി പറഞ്ഞു.

   രജനി മക്കൾ മന്ദ്രം പ്രവർത്തകരോട് തന്റെ സന്ദേശം ജനങ്ങൾക്കിടെ എത്തിക്കാനും അദ്ദേഹം ആഹ്വനം ചെയ്തു. 2021 ലെ തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമെന്നും രജനി പറഞ്ഞു.

   രാഷ്ട്രീയത്തിൽ മാറ്റം വേണമെന്ന്അഭിപ്രായപ്പെട്ട രജനികാന്ത്, ജനങ്ങളും അവരുടെ തലമുറകളും നന്നായി വരാൻ രാഷ്ട്രീയം വേണം എന്ന നിലപാടെടുത്തു. വിദ്യാഭ്യാസം ഉള്ളവർ അതിനായി മുന്നോട്ടു വരണം. തമിഴ് മക്കൾക്കായി രാഷ്ട്രീയമാറ്റത്തിനു തയാറെടുക്കണം എന്ന സന്ദേശം അദ്ദേഹം കൈമാറി.
   First published:
   )}