HOME /NEWS /Film / Rajinikanth | വെള്ളിത്തിരയിൽ 47 വര്‍ഷങ്ങള്‍ പൂർത്തിയാക്കി രജനികാന്ത്; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മകൾ

Rajinikanth | വെള്ളിത്തിരയിൽ 47 വര്‍ഷങ്ങള്‍ പൂർത്തിയാക്കി രജനികാന്ത്; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മകൾ

'' രജനിസത്തിന്റെ 47 വര്‍ഷങ്ങള്‍ '' എന്നെഴുതിയ കൂറ്റന്‍ പോസ്റ്ററിന് മുന്നില്‍ നില്‍ക്കുന്ന രജനിയുടെ ചിത്രമാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

'' രജനിസത്തിന്റെ 47 വര്‍ഷങ്ങള്‍ '' എന്നെഴുതിയ കൂറ്റന്‍ പോസ്റ്ററിന് മുന്നില്‍ നില്‍ക്കുന്ന രജനിയുടെ ചിത്രമാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

'' രജനിസത്തിന്റെ 47 വര്‍ഷങ്ങള്‍ '' എന്നെഴുതിയ കൂറ്റന്‍ പോസ്റ്ററിന് മുന്നില്‍ നില്‍ക്കുന്ന രജനിയുടെ ചിത്രമാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

  • Share this:

    സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ് സിനിമാ പ്രേമികള്‍ക്ക് ഒരു വികാരമാണ്. തിങ്കളാഴ്ച ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പം രജനീകാന്ത് (rajinikanth) അഭിനയ ലോകത്ത് 47 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മകള്‍ ഐശ്വര്യ രജനീകാന്ത് (Aishwarya Rajiniaknth) പങ്കുവെച്ച ആഘോഷത്തിന്റെ ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

    '' രജനിസത്തിന്റെ 47 വര്‍ഷങ്ങള്‍ '' (47 years of rajinism) എന്നെഴുതിയ കൂറ്റന്‍ പോസ്റ്ററിന് മുന്നില്‍ നില്‍ക്കുന്ന രജനിയുടെ ചിത്രമാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. രണ്ടാമതായി, രജനിയുടെ വെളുത്ത കുപ്പായത്തില്‍ ഐശ്വര്യ ഇന്ത്യന്‍ പതാക പിന്‍ ചെയ്യുന്നതും കാണാം. ''ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും കരുത്തിനും അഭിവാദ്യം അര്‍പ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 76 വര്‍ഷങ്ങള്‍... 47 വര്‍ഷത്തെ രജനിസം. തികഞ്ഞ കഠിനാധ്വാനവും അര്‍പ്പണബോധവും! അദ്ദേഹത്തിന്റെ മകളായി ജനിച്ചതില്‍ അഭിമാനിക്കുന്നു,'' ഐശ്വര്യയുടെ കുറിപ്പ് ഇങ്ങനെയാണ്.

    സിനിമാ മേഖലയിലെ പ്രമുഖരുടെയും രജനീകാന്ത് ആരാധകരുടെയും നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. അങ്കിള്‍ ഏറ്റവും പ്രിയപ്പെട്ടതെന്നാണ് നടി ശ്രീയ റെഡ്ഡി അഭിപ്രായപ്പെട്ടത്. രജനി സാറിനെ എന്നും ഇഷ്ടപ്പെടുന്നുവെന്നാണ് നടന്‍ തീജയ് എഴുതിയത്.

    also read:  'മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്': ചർച്ചയായി ജിയോ ബേബിയുടെ 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്' ടീസർ

    '' തലൈവരെ ഞങ്ങള്‍ എന്നും ഇഷ്ടപ്പെടുന്നു, ജയിലറിനായി കാത്തിരിക്കുകയാണ്'' രജനീകാന്തിന്റെ വരാനിരിക്കുന്ന ചിത്രമായ ജലിയറിനെ കുറിച്ച് ഒരു ആരാധകന്‍ കമന്റ് ചെയ്തു. '' സ്വാതന്ത്ര്യദിനാശംസകള്‍. ഒപ്പം എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ രജനി സാറിന് സ്വാതന്ത്ര്യദിനാശംസകള്‍. രാജ്യം പുരോഗതി കൈവരിക്കുകയും എല്ലാം മെച്ചപ്പെടുകയും ചെയ്യും. ഒരു ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു. നിങ്ങളുടെ ആരാധകനായതില്‍ അഭിമാനിക്കുന്നു, '' മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടു.

    1975ല്‍ കെ ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് ചുവടുവച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മുള്ളും മലരും, ദര്‍ബാര്‍, റോബോട്ട്, ദളപതി, എന്തിരന്‍ എന്നിവയും അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളാണ്.

    see also: ‘പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങൾ, പണം നഷ്ടമായിട്ടില്ല’: ലാൽ സിംഗ് ഛദ്ദ' നിർമ്മാതാക്കൾ

    ജയിലര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. തമന്ന ഭാട്ടിയയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. രജനീകാന്തിന്റെ 169-ാമത്തെ ചിത്രമാണിത്. സാന്‍ഡല്‍വുഡ് താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും ശിവരാജ് കുമാര്‍ എത്തുക. കഴിഞ്ഞ ജൂണില്‍ രജനീകാന്തിന്റെ 169-ാമത്തെ ചിത്രത്തില്‍ പങ്കുചേരുന്നതിന്റെ സന്തോഷം ശിവരാജ് കുമാര്‍ പങ്കുവെച്ചിരുന്നു.

    സെപ്റ്റംബറില്‍ താന്‍ ഷൂട്ടിംഗിനായി പോകുമെന്നും ബംഗളൂരുവിലോ മൈസൂരിലോ വെച്ചാകും ഷൂട്ടിംഗ് എന്നും അദ്ദേഹം മറ്റൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ നാല് നായികമാരുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പമുള്ള രജനിയുടെ ആദ്യചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. 2023ലാകും ജയിലര്‍ റിലീസിനെത്തുക. ഐശ്വര്യ റായ് ബച്ചന്‍, ശിവകാര്‍ത്തികേയന്‍, പ്രിയങ്ക അരുള്‍ മോഹന്‍, രമ്യ കൃഷ്ണന്‍, യോദി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

    First published:

    Tags: Instagram post, Rajanikanth, Tollywood