• HOME
  • »
  • NEWS
  • »
  • film
  • »
  • COVID 19| നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി രജനികാന്ത്

COVID 19| നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി രജനികാന്ത്

സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്ത് നടൻ രജനികാന്ത്

rajanikanth

rajanikanth

  • Share this:
    ചെന്നൈ: ലോകമൊട്ടാകെ ബാധിച്ച കൊറോണ വൈറസ് കാരണം സിനിമ മേഖലയും ബുദ്ധിമുട്ടിലാണ്. സിനിമ മേഖലയിലെ ദിവസ വേതനക്കാർക്ക് ജോലി ഇല്ലാതെയായിട്ട് നാളുകളായി. ഇവരെ സഹായിക്കാൻ നിരവധി താരങ്ങളും ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്ത് നടൻ രജനികാന്തും രംഗത്ത് എത്തിയിരിക്കുകയാണ്.

    നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്കാണ് താരം സഹായം നൽകുന്നത്. പച്ചക്കറികള്‍, അരി, പാല്, തുടങ്ങിയ പലവ്യഞ്ജനങ്ങളാണ് ഈ തുകക്ക് എത്തിച്ച് നൽകുന്നത്. ഇത് കൂടാതെ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രജനികാന്ത് ഫാന്‍സ് ക്ലബ് അംഗങ്ങള്‍ നേതൃത്വം നൽകുന്നുണ്ട്. ആവശ്യക്കാര്‍ക്ക് അരിയും പച്ചക്കറിയുമെല്ലാം ഇവര്‍ എത്തിച്ച്‌ നല്‍കുന്നുണ്ട്.
    BEST PERFORMING STORIES:LockDown| ഉ​ത്ത​രേ​ന്ത്യ​യി​ല്‍ വാ​യു മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞു; 20 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യെന്ന് നാസ [NEWS]വ്യക്തിയുടെ സ്വകാര്യതക്ക് CPM ഒരു വിലയും കല്പിക്കുന്നില്ലേ? സ്പ്രിങ്ക്ളർ കരാറില്‍ വിശദീകരണവുമായി എം.ബി രാജേഷ് [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]
    സിരുത്തൈ ശിവ ഒരുക്കുന്ന 'അണ്ണാത്തെ' ആണ് രജനിയുടെ പുതിയ ചിത്രം. 2020 ദീപാവലി റിലീസായി തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തി വച്ചിരിക്കുകയാണ്.
    Published by:user_49
    First published: