സൂപ്പർ സ്റ്റാറാക്കിയ നിർമാതാവിന് നൽകിയ വാക്ക് പാലിച്ച് രജനികാന്ത്
സൂപ്പർ സ്റ്റാറാക്കിയ നിർമാതാവിന് നൽകിയ വാക്ക് പാലിച്ച് രജനികാന്ത്
കലൈജ്ഞാനം നിർമിച്ച 1978ൽ പുറത്തിറങ്ങിയ ഭൈരവി എന്ന ചിത്രമാണ് രജനികാന്തിന് ആദ്യമായി 'സൂപ്പർ സ്റ്റാർ’ എന്ന ടൈറ്റിൽ നൽകിയത്. അദ്ദേഹം സോളോ നായകനാകുന്ന ആദ്യ സിനിമയും ഇതായിരുന്നു
"ഒരു തടവൈ സൊന്നാൽ നൂറു തടവൈ സൊന്ന മാതിരി" എന്ന് സ്‌ക്രീനിൽ പറയുക മാത്രമല്ല തലൈവർ ചെയ്യുന്നത് . നൽകിയ വാക്ക് തെറ്റാതെ പാലിക്കുകയുമാണ് സൂപ്പർ താരം രജനികാന്ത് . തനിക്ക് ആദ്യമായി സൂപ്പർഹീറോ പരിവേഷം സമ്മാനിച്ച നിർമ്മാതാവ് കലൈജ്ഞാനത്തിനാണ് രജനികാന്ത് 45 ലക്ഷം രൂപയുടെ ഫ്ലാറ്റ് നൽകിയത് .
കലൈജ്ഞാനം നിർമിച്ച 1978ൽ പുറത്തിറങ്ങിയ ഭൈരവി എന്ന ചിത്രമാണ് രജനികാന്തിന് ആദ്യമായി 'സൂപ്പർ സ്റ്റാർ’ എന്ന ടൈറ്റിൽ നൽകിയത്. അദ്ദേഹം സോളോ നായകനാകുന്ന ആദ്യ സിനിമയും ഇതായിരുന്നു.
ചെന്നൈയിൽ അടുത്തിടെ കലൈജ്ഞാനത്തെ ആദരിക്കുന്ന ചടങ്ങിൽ നടൻ ശിവകുമാറാണ് കലൈജ്ഞാനം വാടകവീട്ടിലാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് കലൈജ്ഞാനത്തിനു വീട് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി കടമ്പൂർ രാജു അറിയിച്ചെങ്കിലും , അത് വേണ്ടെന്നറിയിച്ച രജനികാന്ത് വീട് താൻ നൽകാമെന്നും പറഞ്ഞു.
വാക്ക് പാലിച്ച രജനികാന്ത് മഹാനവമി ദിവസത്തിൽ കലൈജ്ഞാനത്തിന് നൽകിയ വിരുഗംപാക്കത്തെ ഫ്ലാറ്റിലെത്തി ഭദ്രദീപംകൊളുത്തി താക്കോൽദാനം നിർവഹിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.