മലയാളികള്‍ക്ക് മാത്രമല്ല മലയാള സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ആരാധനാപാത്രമാണ് നടന് മോഹന്‍ലാല്‍. ലോകത്തിലെ 10 മികച്ച നടന്മാരെ തെരഞ്ഞെടുത്താല്‍ അതില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടുത്താവുന്ന നടന് മോഹന്‍ലാലാണെന്ന് നടന് ധനുഷ് സൈമ അവാര്‍ഡ് വേദിയില്‍ പറഞ്ഞിരുന്നു. പിറന്നാള്‍ ദിവസമായ ഇന്ന് ലാലേട്ടന് ആശംസകളുമായി എത്തിയിരിക്കുകയാണ് രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ജയിലറിന്റെ അണിയറ പ്രവര്‍ത്തകര്‍.
വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറില്‍ രജിനികാന്തിനൊപ്പം ഒരു പ്രധാന വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നു ചിത്രം എന്ന പേരില്‍ കേരളത്തിലും തമിഴ്നാ്ടിലും ഒരു പോലെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. സിനിമയിടെ ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിലെത്തിയിരുന്നു.
മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഒരു വീഡിയോയാണ് സണ്‍ പിക്ചേഴ്സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രതിഭയുടെ ശക്തികേന്ദ്രം എന്നാണ് ലാലേട്ടനെ ജയിലര്‍ ടീം വിശേഷിപ്പിച്ചിരിക്കുന്നത്.
ജയിലറിന്റെ അടുത്തിടെ പുറത്തുവിട്ട ടീസറിലെ ലാലേട്ടന്റെ അടിപൊളി ലുക്ക് ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു. ചിത്രം ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ടീസറിൽ രജനികാന്തിനൊപ്പം കാണാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.