നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Rajinikanth | ബ്ലോക്ക് നീക്കാനുള്ള പ്രക്രിയ പൂർത്തിയായി; നടൻ രജനികാന്ത് സുഖംപ്രാപിക്കുന്നു

  Rajinikanth | ബ്ലോക്ക് നീക്കാനുള്ള പ്രക്രിയ പൂർത്തിയായി; നടൻ രജനികാന്ത് സുഖംപ്രാപിക്കുന്നു

  തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

  രജനികാന്ത്

  രജനികാന്ത്

  • Share this:
   ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ബ്ലോക്ക് നീക്കാനുള്ള പ്രക്രിയ പൂർത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ എന്ന പ്രക്രിയ രജനികാന്ത് വിജയകരമായി പൂർത്തിയാക്കി. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് ആശുപത്രി വിടാം.

   രജനിയുടെ അടുത്ത ബന്ധുവായ നടൻ വൈ.ജി. മഹേന്ദ്രൻ നേരത്തെ തന്നെ താരം സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി സന്ദർശിച്ച ശേഷം വ്യക്തമാക്കിയാതായി ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.

   ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ രജനികാന്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടതിന് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയിരുന്നു.
   Published by:user_57
   First published:
   )}