• HOME
  • »
  • NEWS
  • »
  • film
  • »
  • ധനുഷ് - ഐശ്വര്യ വിവാഹ മോചനം: രജിനികാന്ത് അതീവ ദുഃഖിതൻ; വേർപിരിയരുതെന്ന് മകളോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ട്

ധനുഷ് - ഐശ്വര്യ വിവാഹ മോചനം: രജിനികാന്ത് അതീവ ദുഃഖിതൻ; വേർപിരിയരുതെന്ന് മകളോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ട്

കഴിഞ്ഞയാഴ്ചയാണ് ധനുഷും ഐശ്വര്യ രജിനികാന്തും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. വേർപിരിയലിനെക്കുറിച്ച് രജിനികാന്ത് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, വാർത്ത അദ്ദേഹത്തെ അതീവ ദുഃഖിതനാക്കിയതായാണ് റിപ്പോർട്ട്

  • Last Updated :
  • Share this:
    ചെന്നൈ: കഴിഞ്ഞയാഴ്ചയാണ് ഐശ്വര്യ രജനികാന്തും (Aishwaryaa Rajinikanth) ധനുഷും (Dhanush) വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. 18 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി ദമ്പതികൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. ഐശ്വര്യയും ധനുഷും കുറിച്ചു.

    വാർത്ത കേട്ട് ആരാധകരുടെ ഹൃദയം തകർന്നപ്പോൾ, ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയൽ 'കുടുംബ വഴക്ക്' ആയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ വിലയിരുത്തിയത്. എന്നാൽ ഇപ്പോൾ, ഐശ്വര്യയുടെയും ധനുഷിന്റെയും വേർപിരിയാനുള്ള തീരുമാനം രജിനികാന്തിനെ വല്ലാതെ ബാധിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. വേർപിരിയിൽ രജിനിയെ അതീവ ദുഃഖിതനാക്കിയെന്നും വേർപിരിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം മകളോട് അഭ്യർത്ഥിച്ചതുമായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമപ്രവർത്തകൻ സുഭാഷ് കെ ഝാ പറയുന്നു. ഇരുവരേയും അനുനയിപ്പിക്കാൻ ധനുഷിന്റെ കുടുംബം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

    Also Read- Dhanush | ധനുഷ് നല്ല മരുമകൻ, ഭാര്യയെ നന്നായി നോക്കും; രജനികാന്തിന്റെ വീഡിയോ വൈറൽ

    ‘ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുന്ന അസാധാരണമല്ല’ എന്നും അടുത്ത വൃത്തങ്ങൾ അവകാശപ്പെട്ടു. ധനുഷും ഐശ്വര്യയും തമ്മിൽ ‘കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന്’ ഇവർ പറയുന്നു. എന്നിരുന്നാലും, ‘ഒരുമിച്ചു നിൽക്കാൻ അവരെ പ്രേരിപ്പിക്കാൻ’ രജനികാന്തിന് എല്ലായ്‌പ്പോഴും കഴിഞ്ഞു. വേർപിരിയൽ പ്രസ്താവന വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് പൊങ്കൽ ദിനത്തിൽ രജിനികാന്ത് വീഡിയോയിലൂടെ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു.

    വേർപിരിയാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം ഐശ്വര്യയും ധനുഷും വെളിപ്പെടുത്തിയിട്ടില്ല, ധനുഷിന്റെ വർക്ക്ഹോളിസം അദ്ദേഹത്തിന്റെ കുടുംബജീവിതത്തെ ബാധിച്ചുവെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഐശ്വര്യയും ധനുഷും ഇതിനകം തങ്ങളുടെ ജോലിയുടെ തിരക്കിലാണ്. വാലന്റൈൻസ് ഡേ മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്ന ഐശ്വര്യ ഇപ്പോൾ ഹൈദരാബാദിലാണ്. ധനുഷും തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ഷൂട്ടിംഗിൽ ലൊക്കേഷനിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഒരേ ഹോട്ടലിലാണ് ഇവർ താമസിക്കുന്നതെന്നാണ് സൂചന.
    Published by:Rajesh V
    First published: