രാജ്കുമാര്‍ റാവു (Rajkumar Rao) നായകനായി എത്തുന്ന ഹം ദൊ ഹമാരെ ദൊ എന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ഹം ദൊ ഹമാരെ ദൊയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു. അഭിഷേക് ജെയ്ന്‍ ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദീപാവലിക്ക് ചിത്രം പുറത്തിറങ്ങും
കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ സംവിധാനം ചെയ്യുന്ന 'കുറി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റർ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സിനിമയുടെ ചിത്രീകരണം വണ്ടിപ്പെരിയാറിൽ പുരോഗമിക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ, സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം - വിനു തോമസ്, വരികൾ- ബി.കെ. ഹരിനാരായണൻ.
സന്തോഷ് സി. പിള്ള ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി. പൊയ്യ എഡിറ്റിംഗ് - റാഷിന് അഹമ്മദ് പൊയ്യ പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ് പൊയ്യ, ആർട് - രാജീവ് കോവിലകം, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്യൂംസ് - സുജിത്ത് മട്ടന്നൂർ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് - ശരൺ എസ്.എസ്., ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ. മധു,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശിഹാബ് വെണ്ണല വി.എഫ്.എക്സ്. - അഭീഷ് രാജൻ, സ്‌റ്റിൽസ് - സേതു അതിപ്പിൽ, ഡിസൈൻസ് - അർജുൻ ജി.ബി.
Also read: നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങും
ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. നിവിൻ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമയുടെ പോസ്റ്റർ റിലീസായി.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് 'കനകം കാമിനി കലഹം' (ക.കാ.ക.).
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍. "ഇതൊരു എന്റെര്‍ടെയിനറാണെന്നാണ്. രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മ്മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റെര്‍ടെയിനറായിരിക്കും ക.കാ.ക." നിവിന്‍ പോളി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood film