നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഗംഭീര പ്രകടനം'; മാലിക്കിലെ വിനയ് ഫോര്‍ട്ടിന്റെ അഭിനയത്തെ പ്രശംസിച്ച് രാജ്കുമാര്‍ റാവു

  'ഗംഭീര പ്രകടനം'; മാലിക്കിലെ വിനയ് ഫോര്‍ട്ടിന്റെ അഭിനയത്തെ പ്രശംസിച്ച് രാജ്കുമാര്‍ റാവു

  വിനയ് ഫോര്‍ട്ടിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു രംഗത്തെത്തിയിരിക്കുകയാണ്.

  Vinay Forrt

  Vinay Forrt

  • Share this:
   ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ 'മാലിക്'  ഒടിടി പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രൈമില്‍ മികച്ച പ്രക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിനയ് ഫോര്‍ട്ടിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു രംഗത്തെത്തിയിരിക്കുകയാണ്.

   ' ഹായ് വിനയ്, ഞാന്‍ മാലിക് കണ്ടു. നിങ്ങളുടെ ഗംഭീരമായ പ്രകടനത്തിന് അഭിനന്ദനം അറിയിക്കുന്നു' എന്നായിരുന്നു രാജ്കുമാര്‍ വിനയ് ഫോര്‍ട്ടിന് അയച്ച മെസ്സേജ്. ഇത് സമൂഹമാധ്യമത്തില്‍ വിനയ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.


   'ടേക്ക് ഓഫ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്.

   ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

   സനു ജോണ്‍ വര്‍ഗീസ് ഫ്രെയിമുകള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ചെയ്തിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയിരിരിക്കുന്നത്.

   സി യു സൂണ്‍, ഇരുള്‍, ജോജി എന്നിവയ്ക്ക് ശേഷം ഒ ടി ടി പ്ലാറ്റുഫോമുകളിലൂടെ പ്രദര്‍ശനത്തിനെത്തുന്ന ഫഹദ് ഫാസിലിന്റെ നാലാം സിനിമയാണ് മാലിക്. ഇതില്‍ സി യു സൂണും ജോജിയും ആമസോണ്‍ പ്രൈം റിലീസ് ആയിരുന്നുവെങ്കില്‍ ഇരുള്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ആയത്.
   Published by:Jayesh Krishnan
   First published:
   )}