• HOME
  • »
  • NEWS
  • »
  • film
  • »
  • RAJKUMMAR RAO SELLS A PEN TO LEONARDO DICAPRIO

ഡി കാപ്രിയോയ്ക്ക് പേന വിറ്റ് രാജ്‍കുമാര്‍!

രാജ്‍കുമാറിനെ ഡികാപ്രിയോ അഭിനന്ദിക്കുന്ന വീഡിയോ തരംഗമാവുന്നു

വിഡിയോയിൽ രാജ്‌കുമാർ റാവു

വിഡിയോയിൽ രാജ്‌കുമാർ റാവു

  • Share this:
    ഡികാപ്രിയോയ്ക്ക് പേന വിറ്റ രാജ്‍കുമാറിനെ ഡികാപ്രിയോ അഭിനന്ദിക്കുന്ന വീഡിയോ തരംഗമാവുന്നു. രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രം 'മെയ്‍ഡ് ഇൻ ചൈന'യുടെ പ്രൊമോഷൻ വീഡിയോയാണ് തരംഗമാകുന്നത്. ചിത്രത്തില്‍ രഘ് മേഹ്ത എന്ന സംരംഭകനായിട്ടാണ് രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. ലിയനാര്‍ഡോ ഡികാപ്രിയോയ്‍ക്ക് രാജ്‍കുമാര്‍ റാവു ഒരു പേന വില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. ഡികാപ്രിയോയുടെ 'ദ വൂള്‍ഫ് ഓഫ് വാള്‍ സ്‍ട്രീറ്റ്' എന്ന സിനിമയിലെ അവസാനരംഗമാണ് എഡിറ്റ് ചെയ്‍തു ചേർത്തത്.

    ഡികാപ്രിയോ ഒരാൾക്ക് പേന നല്‍കി അത് തനിക്ക് വില്‍ക്കാൻ പറയുന്നു. പിന്നീട് രാജ്‍കുമാറിനോടും പേന വില്‍ക്കാൻ ആവശ്യപ്പെടുന്നു. പേനയെ കുറിച്ച് രാജ്‍കുമാര്‍ റാവു ഹിന്ദിയിൽ വിശദീകരിക്കുന്നു. ലോകത്തിലെ രാജാവിനെപ്പോലെ തോന്നും പേന വാങ്ങിച്ചാല്‍ എന്നു പറയുന്നു. വീഡിയോയുടെ ഒടുവില്‍, ഡികാപ്രിയോ രഘു മേഹ്‍തയുടെ കഴിവിനെ അഭിനന്ദിക്കുന്നതുമാണ് ഉള്ളത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ നേരത്തേ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.



    First published:
    )}