• HOME
  • »
  • NEWS
  • »
  • film
  • »
  • Raj Mohan | ഇന്ദുലേഖയിലെ നായകൻ രാജ്‌മോഹൻ അന്തരിച്ചു; മൃതദേഹം ഏറ്റെടുക്കാനില്ലാതെ മോർച്ചറിയിൽ

Raj Mohan | ഇന്ദുലേഖയിലെ നായകൻ രാജ്‌മോഹൻ അന്തരിച്ചു; മൃതദേഹം ഏറ്റെടുക്കാനില്ലാതെ മോർച്ചറിയിൽ

മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ ഏറ്റെടുക്കാൻ ആളില്ലാത്ത നിലയിൽ

രാജ്‌മോഹൻ

രാജ്‌മോഹൻ

  • Last Updated :
  • Share this:
    ഇന്ദുലേഖ (Indulekha) എന്ന ചിത്രത്തിൽ മാധവനായി വേഷമിട്ട നടൻ രാജ് മോഹൻ അന്തരിച്ചു (actor Rajmohan passes away). ഏറെ നാളുകളായി അദ്ദേഹം നയിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് വാർത്തകളും റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ഇദ്ദേഹത്തെ സിനിമാ മേഖലയിൽ നിന്നുള്ളവർ ഉൾപ്പെടെ ആദരിച്ച ചടങ്ങും നടന്നിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ ഏറ്റെടുക്കാൻ ആളില്ലാത്ത നിലയിലാണ് മൃതദേഹം നിലവിലുള്ളത്.

    1896ലായിരുന്നു ചന്തു മേനോന്റെ നോവലിന്റെ ആദ്യ പതിപ്പ് ഇറങ്ങിയത്. 'ഇന്ദുലേഖ' എന്ന പേരിൽ ഒരു നാടകം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നാഷണൽ ക്ലബ്ബ് അവതരിപ്പിച്ചു. മദ്രാസ് (1905), കോഴിക്കോട് (1911) എന്നിവിടങ്ങളിൽ കൂടുതൽ പ്രകടനങ്ങൾ നടന്നു. 1967-ൽ കലാനിലയം കൃഷ്ണൻ നായർ നോവലിനെ അതേ പേരിൽ ചലച്ചിത്രമാക്കി. വൈക്കം ചന്ദ്രശേഖരൻ നായർ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ മാധവനായി കൃഷ്ണൻ നായരുടെ മരുമകൻ രാജ്‌മോഹനും ഇന്ദുലേഖയായി ശ്രീകലയും വേഷമിട്ടിരുന്നു.

    Summary: Actor Rajmohan who played lead in the movie Indulekha passed away in Thiruvananthapuram. Mortal remains are kept in the mortuary of General Hospital
    Published by:user_57
    First published: