ചെന്നൈ: ഇന്ന് റിലീസായ രജനികാന്ത് ചിത്രം പേട്ട ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സ് സൈറ്റിലാണ് ചിത്രം രണ്ടു മണിയോടെ അപ് ലോഡ് ചെയ്തത്. തിയറ്ററിൽ നിന്ന് ചിത്രീകരിച്ച എച്ച് ഡി പ്രിന്റാണ് പ്രചരിക്കുന്നത്
രജനി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് സുബ്ബരാജ് ആണ്. ആരാധകരുടെ വന്‍ വരവേല്‍പ്പോടെ ഇന്ന് പുലർച്ചയായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. മലയാള നടനായ മണികണ്ഠന് ആചാരിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
'പേട്ട' എത്തി; തലൈവര്‍ക്കൊപ്പം മണികണ്ഠനും
പൊങ്കല്‍ റിലീസായി രണ്ട് തമിഴ് ചിത്രങ്ങളാണ് ഇന്ന് തീയറ്ററിലെത്തിയത്. പേട്ടയും അജിത്ത് ചിത്രം വിശ്വാസവുമാണ് പൊങ്കല്‍ റിലീസായി എത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petta movie, Rajanikanth, രജനികാന്ത്