• HOME
  • »
  • NEWS
  • »
  • film
  • »
  • ദർബാറിനും രക്ഷയില്ല; ചിത്രം ഓൺലൈനിൽ: തമിഴ് റോക്കേഴ്സ് ചോർത്തി

ദർബാറിനും രക്ഷയില്ല; ചിത്രം ഓൺലൈനിൽ: തമിഴ് റോക്കേഴ്സ് ചോർത്തി

തമിഴ്ഗൺ, ടെലിഗ്രാം തുടങ്ങിയവയിലും മറ്റ് ടോറന്റ് വെബ്സൈറ്റുകളിലും ചിത്രം ചോർന്നിട്ടുണ്ട്.

darbar

darbar

  • Share this:
    സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായ ദർബാറും ഓൺലൈനിലൂടെ ചോർന്നതായി റിപ്പോർട്ടുകൾ. ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന വെബ്സൈറ്റായ തമിഴ്റോക്കേഴ്സാണ് ഓൺലൈനിലൂടെ ചോർത്തിയിരിക്കുന്നത്. വെബ്സൈറ്റുകളായ തമിഴ്ഗൺ, ടെലിഗ്രാം തുടങ്ങിയവയിലും മറ്റ് ടോറന്റ് വെബ്സൈറ്റുകളിലും ചിത്രം ചോർന്നിട്ടുണ്ട്.

    also read:കാൽ നൂറ്റാണ്ടിനു ശേഷം പൊലീസ് വേഷത്തിൽ സ്റ്റൈൽ മന്നൻ; ദർബാർ കണ്ട് രജനീകാന്തിന്റെ കുടുംബം

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദർബാര്‍. കാൽ നൂറ്റാണ്ടിന് ശേഷം സ്റ്റൈൽ മന്നൻ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് ദർബാർ. രജനീകാന്തും എ. ആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

    ബുധനാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ആദിത്യ എന്ന പൊലീസ് കമ്മീഷ്ണറായിട്ടാണ് ചിത്രത്തിൽ രജനി എത്തുന്നത്. നയൻതാരയാണ് നായിക.

    ഫിലിം പൈറസി പരിശോധിക്കാൻ, പ്രത്യേകിച്ചും ഇൻറർനെറ്റിൽ ചിത്രങ്ങളുടെ വ്യാജപതിപ്പ് പുറത്തിറക്കൽ, കൂടുതൽ കഠിനമായ ശിക്ഷ നൽകുന്ന ശിക്ഷാ നടപടികൾ ഉൾപ്പെടുത്തുന്നതിന് 1952 ൽ സിനിമാട്ടോഗ്രാഫ് ആക്റ്റ് ഭേദഗതി ചെയ്യാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.

    ഭേദഗതി പ്രകാരം, നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾക്ക് മൂന്ന് വർഷത്തിൽ കൂടാത്ത തടവുശിക്ഷയും 10 ലക്ഷം രൂപയിൽ കൂടാത്ത പിഴയും അല്ലെങ്കിൽ രണ്ടും കൂടിയാണ് ശിക്ഷ. എന്നിട്ടും ടോറന്റ് വെബ്‌സൈറ്റുകൾ പുതുതായി പുറത്തിറങ്ങിയ സിനിമകൾ ഓൺലൈനിൽ ചോർത്തുന്നത് തുടരുകയാണ്.
    Published by:Gowthamy GG
    First published: