സമൂഹമാധ്യമങ്ങളിലെ വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടംനേടിയ ബോളിവുഡ് താരമാണ് രാഖി സാവന്ത്. കൊറോണ പൊട്ടിപ്പുറപ്പെട്ട ഈ സമയത്തും തന്റെ സ്ഥിരം ശൈലിയുമായി എത്തിയിരിക്കുകയാണ് താരം. 'കൊറോണ വൈറസിനെ കൊല്ലാൻ' ചൈന സന്ദർശിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ചൈനയിലേക്കു പോകുന്നതിന്റെ വീഡിയോ അടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
also read:ട്രാൻസിന്റെ പുതിയ പോസ്റ്ററിലെ ബ്രില്യൻസ്; മുദ്ര ശ്രദ്ധിക്കണം മുദ്ര
ഇൻസ്റ്റഗ്രാമിലൂടെ രാഖി പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്. ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുള്ളിലിരിക്കുന്ന വീഡിയോയാണ് രാഖി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോവുകയാണെന്നാണ് രാഖി പറയുന്നത്. സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും അവർ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും രാഖി സൂചിപ്പിച്ചു. ഈ തമാശ സഹയാത്രികൻ അംഗീകരിക്കുന്നതും വീഡിയോയിൽ കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാർഥിക്കണമെന്നു ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി പറയുന്നു. നാസയിൽ നിന്ന് പ്രത്യേകം ഓഡർ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും അതിനാല്‍ കൊറോണ ഇല്ലാതാക്കാൻ എളുപ്പമാണെന്നും താരം പറയുന്നു.
View this post on Instagram
ചൈനയിലെത്തിയ ശേഷമുള്ള ദൃശ്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ചൈനീസ് ഭാഷയിൽ ചിലത് സംസാരിച്ച ശേഷമാണ് മാസ്ക് ധരിച്ച് യാത്രക്കാർ പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ താരം പങ്കുവെച്ചത്.
ചൈനയിൽ കൊറോണ ബാധിച്ച് 425 പേരാണ് ഇതുവരെ മരിച്ചത്. 20,000 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, Corona, Corona outbreak, Corona virus, Corona virus China, Rakhi Sawant