ബോളിവുഡ് നടിയും നർത്തകിയുമായ രാഖി സാവന്തിന്റെ അമ്മ ജയ സാവന്ത് അന്തരിച്ചു. ഏറെ നാളായി കാൻസർ, ബ്രെയിൻ ട്യൂമർ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
രാഖിയുടെ സുഹൃത്തുക്കളാണ് മാധ്യമങ്ങളോട് വാർത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ സ്ഥിതി ഗുരുതരമായിരുന്നു. അടുത്തിടെയാണ് അമ്മയ്ക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് രാഖി സാവന്ത് സ്ഥിരീകരിച്ചത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനു ശേഷമായിരുന്നു അമ്മയുടെ രോഗാവസ്ഥയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്.
View this post on Instagram
ബിഗ് ബോസിൽ രാഖി പങ്കെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയുടെ ശരീരത്തിന്റെ ഇടതുഭാഗം തളർന്നുവെന്നും തന്നെ ആരും വിവരം അറിയിച്ചില്ലെന്നുമായിരുന്നു അന്ന് രാഖി പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.