HOME » NEWS » Film » RAM CHARAN TESTS POSITIVE FOR COVID 19

തെലുങ്ക് സൂപ്പർ സ്റ്റാർ രാം ചരണിന് കോവിഡ് പോസിറ്റീവ്

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ കോവിഡ് പരിശോധന നടത്തണമെന്നും രാംചരൺ ആവശ്യപ്പെട്ടിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: December 29, 2020, 10:16 AM IST
തെലുങ്ക് സൂപ്പർ സ്റ്റാർ രാം ചരണിന് കോവിഡ് പോസിറ്റീവ്
Ram Charan
  • Share this:
തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരണിന് കോവിഡ് പോസിറ്റീവ്. താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ കോവിഡ് ബാധയെ കുറിച്ച് അറിയിച്ചത്. ലക്ഷണങ്ങൾ ഇല്ലെന്നും വീട്ടിൽ ക്വാറന്റീനിൽ ആണെന്നും രാം ചരൺ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ കോവിഡ് പരിശോധന നടത്തണമെന്നും രാംചരൺ

ആവശ്യപ്പെട്ടിട്ടുണ്ട്. കഴി‍ഞ്ഞ തിങ്കളാഴ്ച്ച പിതാവ് ചിരഞ്ജീവിയുടെ പുതിയ ചിത്രം ആചാര്യയുടെ ഷൂട്ടിങ് ലൊക്കേഷനിൽ രാംചരൺ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്.

You may also like:'ഒന്നെടുത്താൽ ഒന്ന് ഫ്രീ'; ഫെയ്സ്ബുക്കിലെ പരസ്യം വിശ്വസിച്ച സ്ത്രീക്ക് നഷ്ടമായത് 50,000 രൂപ



രാംചരണും മാറ്റിനി എന്റർടെയ്ൻമെന്റും ചേർന്നാണ് ആചാര്യ നിർമിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച നിർമാതാവ് ദിൽ രാജുവിന്റെ പിറന്നാൾ ആഘോഷത്തിന് രാംചരൺ എത്തിയിരുന്നു. പ്രഭാസ് അടക്കമുള്ള തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. രാം ചരണിന് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

കഴിഞ്ഞ മാസമാണ് ചിരഞ്ജീവിക്കും കോവിഡ് പോസിറ്റീവാണെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം തന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും മൂന്നാമതും പരിശോധന നടത്തിയെന്നും അദ്ദേഹം അറിയിച്ചത്.
Published by: Naseeba TC
First published: December 29, 2020, 10:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories