• HOME
  • »
  • NEWS
  • »
  • film
  • »
  • RRR 1000 കോടി ആഘോഷ വേദിയിൽ ചെരിപ്പിടാതെ രാം ചരൺ

RRR 1000 കോടി ആഘോഷ വേദിയിൽ ചെരിപ്പിടാതെ രാം ചരൺ

Ram Charan walks in barefoot at the 1000 cr celebrations of RRR movie | ചരൺ പൂർണ്ണമായും കറുത്ത വസ്ത്രങ്ങൾ ധരിച്ച് നഗ്നപാദനായി നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു

രാം ചരൺ

രാം ചരൺ

  • Share this:
    സംവിധായകൻ എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) RRR ന്റെ വിജയത്തിളക്കത്തിലാണ് രാം ചരൺ (Ram Charan). തന്റെ ഉറ്റസുഹൃത്തായ ജൂനിയർ എൻടിആറുമായി (Jr NTR) സിനിമയിൽ നായക വേഷം പങ്കിട്ടു കൊണ്ടാണ് രാം ചരൺ അഭിനയിച്ചത്. ചരൺ പൂർണ്ണമായും കറുത്ത വസ്ത്രങ്ങൾ ധരിച്ച് നഗ്നപാദനായി നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. അദ്ദേഹം ചെരിപ്പിടാത്തതിന്റെ കാരണം അറിയാനുള്ള ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ഒരു വിഭാഗം ആരാധകർ. ശബരിമല ദർശനത്തിന് മുമ്പ് ഭക്തർ പിന്തുടരുന്ന ആചാരമായ അയ്യപ്പ ദീക്ഷയാണ് രാം ചരൺ ഇപ്പോൾ ആചരിക്കുന്നത്.

    രാം ചരൺ, ജൂനിയർ എൻടിആർ, എസ്.എസ്. രാജമൗലി എന്നിവർ ഒരു വിജയ പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിയെത്തേണ്ട തിരക്കിലാണ്. RRR വൻ വിജയമായതിനാൽ നിർമ്മാതാവ് ഡിവിവി ദനയ്യയ്‌ക്കൊപ്പം മൂവരും ആഘോഷത്തിമിർപ്പിലാണ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രം 1000 കോടിയിലേക്ക് കുതിച്ചു കഴിഞ്ഞു.

    കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് നഗ്നപാദനായി നടന്ന രാം ചരൺ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അയ്യപ്പഭക്തർ 48 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കൊപ്പം മറ്റ് നിരവധി ആചാരങ്ങളും പാലിക്കേണ്ടതുണ്ട്. ഓരോ വ്യക്തിക്കും അനുസരിച്ച് സമയപരിധി വ്യത്യാസപ്പെടും.







    രാം ചരൺ എല്ലാ വർഷവും ഈ ആചാരം പിന്തുടരുന്നു. RRR ന്റെ വിജയത്തിന് ശേഷം, ചരൺ ശബരിമല ക്ഷേത്രം സന്ദർശിക്കും.

    രാം ചരണും അച്ഛൻ ചിരഞ്ജീവിയും വർഷങ്ങളായി ശബരിമല ദർശനത്തിന് എത്താറുണ്ട്.

    RRR-ന്റെ പ്രമോഷനുകൾ പൂർത്തിയാക്കിയ രാം ചരൺ ഇപ്പോൾ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. സംവിധായകൻ ശങ്കറിന്റെ ആർസി 15ന്റെ ചിത്രീകരണം അമൃത്സർ സർവകലാശാലയിൽ അദ്ദേഹം പുനരാരംഭിച്ചതായി പറയപ്പെടുന്നു. ഈ ഷെഡ്യൂൾ രണ്ടാഴ്ച നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷ.

    സംവിധായകൻ കൊരട്ടാല ശിവയുടെ ആചാര്യയിൽ രാം ചരൺ അടുത്തതായി കാണപ്പെടും. മെഗാസ്റ്റാർ ചിരഞ്ജീവിയും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ 29 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കാജൽ അഗർവാൾ, പൂജ ഹെഗ്‌ഡെ, സോനു സൂദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    Summary: Actor Ram Charan was seen walk in barefoot, clothed all black to the 1000 crores success celebrations of S.S. Rajamouli movie RRR. The actor is observing penance as part of his visit to Sabarimala shrine in Kerala
    Published by:Meera Manu
    First published: