ചെടികൾ നട്ടുകൊണ്ടുള്ള ഗ്രീൻ ഇന്ത്യ ചലഞ്ചിലേക്കുള്ള രാജമൗലിയുടെ ക്ഷണം നിരസിച്ച് സംവിധായകൻ റാം ഗോപാൽ വർമ്മ. ട്വിറ്ററിലൂടെയാണ് ബാഹുബലി സംവിധായകൻ രാജമൗലി റാം ഗോപാൽ വർമ്മ, പുരി ജഗന്നാഥ് എന്നിവരെ ചലഞ്ചിന്റെ ഭാഗമാവാൻ ക്ഷണിച്ചത്.
"പച്ചപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന വ്യക്തിയല്ല ഞാൻ, ചെളിയിൽ കൈവയ്ക്കുന്നത് വെറുക്കുന്നു. ഈ ചെടികൾ സ്വാർത്ഥമതിയായ എന്നേക്കാൾ മികച്ച ഒരു വ്യക്തിയെ അർഹിക്കുന്നു. താങ്കൾക്കും താങ്കളുടെ സസ്യജാലങ്ങൾക്കും എന്റെ ആശംസ," റാം ഗോപാൽ വർമ്മ ട്വീറ്റിൽ കുറിച്ചു.
ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി രാജമൗലിയും സംഘവും ചെടികൾ നട്ടുപിടിപ്പിച്ചു.
ഒട്ടേറെ താരങ്ങൾ 'ഗ്രീൻ ഇന്ത്യ ചലഞ്ചിൽ' പങ്കാളികളായി. സമാന്ത അക്കിനേനി, നഭ നടേശ, രശ്‌മിക മന്ദാന, അഷിക രംഗനാഥ് തുടങ്ങിയവർ ഇതിൽ പങ്കാളികളായി.
Sir @ssrajamouli I am neither into green nor into challenges and I hate touching mud ..The plants deserve a much better person and not a selfish B like me ..Wish u and ur plants all the best 🙏 https://t.co/xusQ1a1ftR
— Ram Gopal Varma (@RGVzoomin) November 11, 2020
അടുത്തത്തിടെ തന്നെക്കുറിച്ചുള്ള പുസ്തകം 'വർമ്മ മനാ കർമ്മ' റാം ഗോപാൽ വർമ്മ പ്രകാശനം ചെയ്തിരുന്നു. റാം ഗോപാൽ വർമ്മയുടെ ജീവിത ദർശനങ്ങൾ പിന്തുടരുന്ന രേഖ പർവതാല എന്ന യുവതിയാണ് പുസ്തകത്തിന്റെ രചയിതാവ്.
അടുത്തതായി 'ത്രില്ലർ' എന്ന ചിത്രം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് വർമ്മ. ലൈംഗികതയുടെ അതിപ്രസരവുമായി വീണ്ടുമൊരു രാംഗോപാൽ വർമം ചിത്രം എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. ലോക്ക്ഡൗണിനിടെ ആർവിജി ഒരുക്കുന്ന അഞ്ചാമത്തെ സിനിമയായ 'ത്രില്ലറി'ന്റെ ട്രെയിലർ വമ്പൻ തരംഗം തീർത്തിരുന്നു. മോഡൽ അപ്സര റാണിയെ നായികയാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അപ്സരയുടെ ചൂടൻ രംഗങ്ങളാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rajamouli, Ram Gopal Varma, S.S. Rajamouli