മലയാളത്തിന്റെ പ്രിയതാരമാണ് ജയസൂര്യ. നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജയസൂര്യയുടെ ജന്മദിനമായ ഇന്ന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടന് രമേശ് പിഷാരടി.
എല്ലാ ദിനവും പ്രത്യേകമാക്കുന്ന വ്യക്തിയ്ക്ക് ഒരു പ്രത്യേക ദിനം എന്നാണ് പിഷാരടി ആശംസ അറിയിച്ചിരിക്കുന്നത്. ജയസൂര്യയുടെ ചിത്രത്തിനോടൊപ്പമാണ് ഇന്‍സ്റ്റാഗ്രാമില്‍ രമേശ് പിഷാരടി ആശംസകള്‍ അറിയിച്ചിട്ടുള്ളത്.
Also Read - വീട് സ്വപ്നം കാണുന്നവർക്ക് ഭവനമൊരുക്കാൻ ജയസൂര്യ; 'സ്നേഹക്കൂടിന്' തുടക്കം
സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കാത്തുനിൽക്കുന്നവർക്ക് കൂടൊരുക്കാൻ 'സ്നേഹക്കൂടുമായി' ജയസൂര്യ. ഒരു വർഷം അഞ്ചു വീടുകൾ വച്ച് നൽകാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
18 ദിവസം കൊണ്ട് പണിതീർത്ത ആദ്യ വീടിന്റെ താക്കോൽ ദാനം കഴിഞ്ഞ ദിവസം നടന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ചുരുങ്ങിയ ചിലവിൽ വീടുവച്ചു നൽകിയ ന്യൂറ പാനൽ കമ്പനിയാണ് പദ്ധതിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. രാമമംഗലത്തെ അമ്മയ്ക്കും മകനുമാണ് ആദ്യ വീട് നിർമ്മിച്ച് നൽകിയത്. വീട്കൈമാറൽ ചടങ്ങിന് ജയസൂര്യക്ക് എത്താൻ കഴിയാത്തത് കാരണം നടൻ റോണിയാണ് പങ്കെടുത്തത്.
സ്വന്തമായി ഭൂമിയുള്ളവർക്കാണ് വീട് നിർമ്മിച്ച് നൽകുക. 500 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ആറ് ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മാണം.
കനം കുറഞ്ഞ കോൺക്രീറ്റ് പാനൽ കൊണ്ടാണ് നിർമാണം. കമ്പനി ഡയറക്ടർ സുബിൻ തോമസ്, ജോഷി സി.സി. എന്നിവരുടെ നേതൃത്വത്തിലാവും മേൽനോട്ടം.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.