മറയ്ക്കാൻ പോവുന്നില്ല, മറക്കാനും; ശക്തമായ പ്രമേയവുമായി രമ്യ നമ്പീശന്റെ ഹ്രസ്വചിത്രം 'അൺഹൈഡ്'

Ramya Nambeeshan comes up with a short film Unhide | ശക്തമായ സന്ദേശവുമായി രമ്യ നമ്പീശന്റെ ഹ്രസ്വചിത്രം

News18 Malayalam | news18-malayalam
Updated: February 17, 2020, 7:15 PM IST
മറയ്ക്കാൻ പോവുന്നില്ല, മറക്കാനും; ശക്തമായ പ്രമേയവുമായി രമ്യ നമ്പീശന്റെ ഹ്രസ്വചിത്രം 'അൺഹൈഡ്'
അൺഹൈഡ്, രമ്യ നമ്പീശൻ
  • Share this:
ശരീരം മറച്ചു നടന്നാലും മറയ്ക്കാതെ നടന്നാലും പെണ്ണിന് രക്ഷയുണ്ടോ? കിടപ്പറക്കുള്ളിൽ പിച്ചിച്ചീന്തപ്പെടുന്നവളെപ്പറ്റി കേട്ടിട്ടുണ്ടോ? അവൾക്ക് പറയാനുള്ളത് ക്ഷമയോടെ അറിയാൻ എത്രപേർക്ക് മനസ്സുണ്ട്? മറച്ചു നടന്നാലും ഇല്ലെങ്കിലും പെണ്ണിന്റെ മാനത്തിന് വിലപറയുന്നവരോട് അതിശക്തമായി പ്രതികരിക്കുകയെ വഴിയുളളൂ. ഇത്തരത്തിൽ ശക്തമായ സന്ദേശവുമായി തന്റെ ഹ്രസ്വചിത്രം 'അൺഹൈഡിലൂടെ' എത്തുകയാണ് നടി രമ്യ നമ്പീശൻ.

'അൺഹൈഡ്' എന്ന മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ സ്ത്രീ പുരുഷ സമത്വം എന്തെന്ന് പറയാൻ ശ്രമിക്കുകയാണ് ഇതിന്റെ അണിയറക്കാർ. സ്ത്രീയിലും പുരുഷന്മാരിലും അടങ്ങിയിട്ടുള്ള സ്ത്രീ വിരുദ്ധതത, അല്ലെങ്കിൽ വാർപ്പ് മാതൃകകളെ തച്ചുടക്കുകയാണ് ഇതിലൂടെ രമ്യ ലക്ഷ്യമിടുന്നത്.

സംവിധായികയായ രമ്യ നമ്പീശനും, ശ്രിത ശിവദാസുമാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ബദ്രി വെങ്കടേഷ് ആണ് സംഭാഷണം രചിച്ചിരിക്കുന്നത്. ക്യാമറ: നീൽ ഡിക്കുണ. സംഗീതം: രാഹുൽ സുബ്രമണ്യൻ. എഡിറ്റിംഗ്: റോജിൻ തോമസ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: പി.എൻ. സുബ്രമണ്യൻ ഉണ്ണി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍