• HOME
  • »
  • NEWS
  • »
  • film
  • »
  • 'അവൾ യെസ് പറഞ്ഞു'; ഉടൻ വിവാഹിതനാകുമെന്ന് ബാഹുബലി ഹീറോ റാണാ ദഗൂബാട്ടി

'അവൾ യെസ് പറഞ്ഞു'; ഉടൻ വിവാഹിതനാകുമെന്ന് ബാഹുബലി ഹീറോ റാണാ ദഗൂബാട്ടി

നേരത്തെ തൃഷ കൃഷ്ണൻ, അനുഷ്ക ഷെട്ടി എന്നിവരുമായി ദഗുബാട്ടി പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

daggubati

daggubati

  • Share this:
    ബാഹുബലി സീരീസിലെ ബാഹുബലിക്കൊത്ത കരുത്തനായ ഫൽവാൽ ദേവനെ ആരും മറക്കില്ല. ബാഹുബലിയോളം ആരാധകരാണ് ഫൽവാൽ ദേവനായെത്തിയ റാണാ ദഗുബാട്ടിക്കുള്ളത്. ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദഗുബാട്ടി .

    വിശേഷം മറ്റൊന്നുമല്ല. കല്യാണക്കാര്യം തന്നെ.  വിവാഹിതനാകാൻ പോകുന്നു എന്ന വിശേഷമാണ് ദഗുബാട്ടി പങ്കുവെച്ചിരിക്കുന്നത്. മിഹീക ബജാജ് ആണ് വധു. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

    'അവൾ അതെയെന്ന് പറഞ്ഞു ' മിഹീകയ്ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചുകൊണ്ട് ദഘുബാട്ടി ഇൻസ്റ്റയിൽ കുറിച്ചു. സെൽഫിയിൽ കാഷ്വൽ കോട്ടൻ ഷർട്ടാണ് ദഗുുബാട്ടിയുടെ വേഷം. മിഹീക പച്ച ഷർട്ടാണ് ധരിച്ചിരിക്കുന്നത്.

    ചൊവ്വാഴ്ചയാണ് ഉടൻ വിവാഹിതനാകുമെന്ന വാർത്ത ദഗുബാട്ടി ആരാധകരുമായി പങ്കുവെച്ചത്. മിഹീകയുമായുള്ള പ്രണയം വളരെ രഹസ്യമായിട്ടാണ് ദഗുബാട്ടി സൂക്ഷിച്ചിരുന്നത്. ഇവന്റ് പ്ലാനറാണ് മിഹീക. മുംബൈയിൽ ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ നടത്തി വരുന്നു. നേരത്തെ തൃഷ കൃഷ്ണൻ, അനുഷ്ക ഷെട്ടി എന്നിവരുമായി ദഗുബാട്ടി പ്രണയത്തിലാണ്  എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.








    View this post on Instagram





    And she said Yes :) ❤️#MiheekaBajaj


    A post shared by Rana Daggubati (@ranadaggubati) on





    വിവാഹിതനാവുന്നുവെന്ന കാര്യം പങ്കുവെച്ചതിനു പിന്നാലെ സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് ദഗുബാട്ടിക്ക് ആശംസ അറിയിച്ചിരിക്കുന്നത്. സാമന്ത, അനിൽ കപൂർ, തമന്ന, കിയാര അദ്വാനി, സുശാന്ത്, കൃതി ഖർബന്ധ തുടങ്ങി നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
    You may also like:ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി
    [NEWS]
    Eid Holidays: യുഎഇയിലും സൗദിയിലും പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
    [NEWS]
    BREAKING | മെയ് 23 മുതൽ 27 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ
    [NEWS]


    ഹാത്തി മേരെ സാത്തിയാണ് ദഗുബാട്ടിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്.
    Published by:Gowthamy GG
    First published: