നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Brahmastra Movie | 'ബ്രഹ്മാസ്ത്ര' മോഷൻ പോസ്റ്റർ പുറത്ത് ; കത്തി ജ്വലിക്കുന്ന ത്രിശൂലവുമായി രണ്‍ബീര്‍

  Brahmastra Movie | 'ബ്രഹ്മാസ്ത്ര' മോഷൻ പോസ്റ്റർ പുറത്ത് ; കത്തി ജ്വലിക്കുന്ന ത്രിശൂലവുമായി രണ്‍ബീര്‍

  ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  • Share this:
   രണ്‍ബീര്‍ കപൂറും(Ranbir Kapoor) ആലിയ ഭട്ടും(Alia Bhatt) ഒന്നിച്ച് അഭിനിയിക്കുന്ന 'ബ്രഹ്മാസ്ത്ര'യുടെ(Brahmastra) മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.

   അയാന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

   മോഷന്‍ പോസ്റ്ററില്‍ കത്തി ജ്വലിക്കുന്ന ത്രിശൂലവുമായി നില്‍ക്കുന്ന രണ്‍ബീറിനെ കാണാം. അടുത്ത വര്‍ഷം സെപ്തംബര്‍ 9ന് ആണ് ചിത്രം പുറത്തിറങ്ങുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്യും.

   കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.   Allu Arjun Pushpa| 'ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ, പുഷ്പയിലെ പ്രകടനം അദ്ഭുതപ്പെടുത്തി': അല്ലുഅർജുൻ

   മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാറാണ് ഫഹദ് ഫാസിലെന്ന് (Fahadh Faasil) നടന്‍ അല്ലു അര്‍ജുന്‍ (Allu Arjun). പുഷ്പയിലെ (Pushpa) ഫഹദിന്റെ പ്രകടനം അദ്ഭുതപ്പെടുത്തിയെന്നും അല്ലു അർജുൻ പറഞ്ഞു. പുതിയ സിനിമയായ പുഷ്പയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു താരം.  എത്ര കോടി കളക്ഷന്‍ നേടുകയെന്നതല്ല ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലുമുള്ളവര്‍ തന്റെ സിനിമ കാണുകയെന്നതാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

   പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. വില്ലന്‍ വേഷത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും. ചിത്രത്തില്‍ ഫഹദിന്റെ അഭിനയത്തെ പ്രശംസിയ്ക്കുകയാണ് താരം. വളരെ മികച്ച അഭിനേതാവാണ് ഫഹദ്. വളരെ ഫോക്കസ് ചെയ്ത അഭിനയം. ഫഹദിന്റെ അഭിനയം ഏറെ ആസ്വദിച്ചതായും അല്ലു അര്‍ജുന്‍ പറഞ്ഞു.

   250 കോടി രൂപ റിലീസിന് മുന്‍പ് തന്നെ ചിത്രം നേടിയിരുന്നു. ഇരുന്നൂറോ ഇരുന്നൂറ്റി അമ്പത് കോടിയോ നേടിയെന്നതല്ല പ്രധാനം. സിനിമ എത്രത്തോളം ആളുകള്‍ കാണുകയെന്നതാണ്. ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യയിലുമുള്ള പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിയ്ക്കാന്‍ കഴിയണം. പുഷ്പ ഒരു ഇന്ത്യന്‍ സിനിമയായി മാറി കാണാനാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. കേരളത്തിലടക്കം ചിത്രം ഷൂട്ട് ചെയ്യണമെന്ന് താല്‍പര്യം ഉണ്ടായിരുന്നു.‍

   വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജിനെ സൂപ്പൂര്‍ സ്റ്റാറാക്കി ആര്യ ഒരുക്കിയ സുകുമാറാണ് പുഷ്പയും സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
   Published by:Jayashankar AV
   First published:
   )}