മുംബൈ: ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും കഴിഞ്ഞ ഒന്നര വർഷത്തോളമായി പ്രണയത്തിലാണ്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് വാരണാസിയിലെ ഗായ് ഘട്ടിൽ നടന്നുവരുകയാണ്. കഴിഞ്ഞ ദിവസം ഒരു നൃത്തരംഗം അവതരിപ്പിക്കുമ്പോൾ ആലിയഭട്ടിന് മുന്നിൽ അപ്രതീക്ഷിതമായി രൺബീർ കപൂർ ഷർട്ടൂരുന്ന ചിത്രവും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഷൂട്ടിങ് കാണാനെത്തിയ നൂറുകണക്കിന് ആരാധകരുടെ മുന്നിൽവെച്ചാണ് അപ്രതീക്ഷിതമായി രൺബീർ കപൂർ ഷർട്ടൂരിയത്. മുമ്പൊരിക്കൽ ഒരു ഷോയ്ക്കിടെ ബോളിവുഡ് താരം അക്ഷയ് കുമാർ പാന്‍റ്സിന്‍റെ ബട്ടൺ ഊരിയതിനെ വിമർശിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ രംഗത്തെത്തിയിരുന്നു.
ഷൂട്ടിങിന് ഇടയിലുള്ള പരിശീലനത്തിനിടെയാണ് രൺബീർ കപൂർ ഷർട്ടൂരിയത്. ഏതായാലും രൺബീറിന്‍റെ പ്രവർത്തിയെ അനുകൂലിച്ചും എതിർത്തും നിരവധിപ്പേരാണ് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alia Bhatt, Photo viral, Ranbir Kapoor, Ranbir kapoor has taken off his shirt