• HOME
  • »
  • NEWS
  • »
  • film
  • »
  • രൺബീർ കപൂറിന്റെ സിനിമ സെറ്റിൽ വൻ തീപിടിത്തം; യുവാവ് മരിച്ചു

രൺബീർ കപൂറിന്റെ സിനിമ സെറ്റിൽ വൻ തീപിടിത്തം; യുവാവ് മരിച്ചു

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്

  • Last Updated :
  • Share this:
    മും​ബൈ: ബോളിവുഡ് താരം ര​ണ്‍​ബീ​ര്‍ ക​പൂ​റും (Ranbir Kapoor)- ശ്രദ്ധ കപൂറും (Shraddha Kapoor) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചു. മ​നീ​ഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി.

    മുംബൈയിലെ അന്ധേരിയിൽ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. രാത്രി 10.30 ഓടെയാണ് തീ പൂർണമായി അണയ്ക്കാനായത്. തീ​പി​ടി​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

    Also Read- Paappan review | എന്തുകൊണ്ട് സുരേഷ് ഗോപിയുടെ പാപ്പൻ കാണാൻ തീയറ്ററിൽ പോകണം?

    അ​ന്ധേ​രി സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സി​ന് അ​ടു​ത്തു​ള്ള ചി​ത്ര​കൂ​ട് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ സെ​റ്റ്. പാട്ട് ചിത്രീകരിക്കാനാണ് സെറ്റിട്ടത്. അപകടസമയത്ത് താരങ്ങൾ സെറ്റിലുണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ തീപിടിത്തത്തെ തുടർന്ന് ഷൂട്ടിങ് മാറ്റിവച്ചു.

    തീപിടിത്തമുണ്ടായ സെറ്റ് വമ്പൻ ഗാനചിത്രീകരണത്തിനായി തയാറാക്കിയതാണ്. 400ഓളം നർത്തകരെ പങ്കെടുപ്പിച്ച് ഗാനരംഗം ചിത്രീകരിക്കാനായിരുന്നു പദ്ധതി. ശ്രദ്ധ കപൂറിനെ ഉൾപ്പെടുത്തി ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അസുഖ ബാധിതയായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരുന്നു. അടുത്ത ദിവസം ഷൂട്ടിങ് പുനരാരംഭിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. സെറ്റിലെ മൂന്നു ഫ്ളോറുകളും കത്തി നശിച്ചു.




    Also Read- Barroz | ഇനി കാത്തിരിപ്പിന്‍റെ നാളുകള്‍; ബറോസിന് പാക്കപ്പ് പറഞ്ഞ് സംവിധായകന്‍ മോഹന്‍ലാല്‍

    രൺവീറും ശ്രദ്ധയും ആദ്യമായി ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ലവ് രഞ്ജനാണ്. രൺവീറും ശ്രദ്ധയും ഒരുമിച്ചുള്ള ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്ത വർഷം ഹോളിക്ക് സിനിമ തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറക്കാർ ആലോചിക്കുന്നത്.

    English Summary: The shooting of Luv Ranjan’s yet-to-be-titled movie which stars Ranbir Kapoor and Shraddha Kapoor in the lead has reportedly been halted. This comes after a massive fire broke out at Chitrakoot Studios in Mumbai’s Andheri West on Friday. As reported by The Times of India, Ranbir and Shraddha were not shooting at the studios when the fire broke out. However, the two actors were supposed to resume shoot at the same studio in a couple of days.
    Published by:Rajesh V
    First published: