കുതിര സവാരിക്കിടെ ബോധരഹിതനായി വീണ് ബോളിവുഡ് താരം റൺദീപ് ഹൂഡയ്ക്ക് ഗുരുതര പരിക്ക്. താരത്തെ മുംബൈയിലെ കോകിലാബെൻ ദിരുബായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താരത്തിന്റെ കാലിനും കാൽമുട്ടിനുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. ഇരുകാലകുകൾക്കും പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അടുത്തിടെ പുതിയ സിനിമയ്ക്കായി റൺദീപ് ഹൂഡ 22 കിലോ ശരീരഭാരം കുറച്ചിരുന്നു.
Also Read- ‘ഞാന്‍ ദൈവത്തെ കണ്ടു’ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനൊപ്പം എസ്എസ് രാജമൗലി
പരിപൂർണ വിശ്രമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സിനിമാ ചിത്രീകരണത്തിനിടയിലും താരത്തിന് പരിക്കേറ്റിരുന്നു. സൽമാൻ ഖാൻ നായകനായ രാധേയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു അപകടം. അന്ന് വലതുകാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.