• HOME
  • »
  • NEWS
  • »
  • film
  • »
  • Savarkar | 'സ്വതന്ത്ര വീര സവര്‍ക്കര്‍', സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു; നായകനായി രണ്‍ദീപ് ഹൂഡ

Savarkar | 'സ്വതന്ത്ര വീര സവര്‍ക്കര്‍', സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു; നായകനായി രണ്‍ദീപ് ഹൂഡ

ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങള്‍, ലണ്ടന്‍, ആന്‍ഡമാന്‍ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക.

  • Last Updated :
  • Share this:
    ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാവുന്നു. 'സ്വതന്ത്രവീര്‍ സവര്‍ക്കര്‍' (Swatantra Veer Savarkar) എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മഹേഷ് മഞ്ജ്രേക്കരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയാണ് (Randeep Hooda) നായകനായി എത്തുക.

    'നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതില്‍ പലര്‍ക്കും പ്രാധാന്യം ലഭിച്ചില്ല. വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ്', രണ്‍ദീപ് ഹൂഡ പറഞ്ഞു. സവര്‍ക്കര്‍ക്കറായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുള്ളതായും അദ്ദേഹം പറഞ്ഞു.

    'അവഗണിക്കപ്പെട്ടവന്റെ കഥ പറയാന്‍ പറ്റുന്ന സമയാണിതെന്നും ചിത്രം ചരിത്രത്തിലെക്കുള്ള തിരിഞ്ഞുനോട്ടമായിരിക്കുമെന്നും സംവിധായകന്‍ മഹേഷ് മഞ്ജ്രേക്കര്‍ പറഞ്ഞു.

    മഹേഷ് മഞ്ജ്രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. അനിര്‍ബന്‍ ചാറ്റര്‍ജിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ വാസിക് ഖാന്‍. എഡിറ്റിംഗ് സഞ്ജയ് സങ്ക്‌ള. വസ്ത്രാലങ്കാരം ആഷ്‌ലി റിബെല്ലോ, നീതു സിംഗ്. സംഗീതം ഹിതേഷ് മൊഡാക്, ശ്രേയസ് പുരാനിക്. സഹനിര്‍മ്മാണം അഭയ് വര്‍മ്മ. അസോസിയേറ്റ് പ്രൊഡ്യൂസര്‍ സഫര്‍ മെഹ്ദി. സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങള്‍, ലണ്ടന്‍, ആന്‍ഡമാന്‍ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക.

    Also Read-The Kashmir Files | 'കശ്മീർ ഫയൽസ്' 100 കോടി കടന്നു; കേരളത്തിൽ രണ്ടിൽ നിന്നും 108 തിയേറ്ററുകളിലേക്ക് പ്രദർശനം ഉയർന്നു

    നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധ നേടിയിട്ടുള്ള മഹേഷ് മഞ്ജ്‌രേക്കര്‍ ബോളിവുഡിനു പുറമെ മറാത്തി, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനുവേണ്ടി ചെയ്ത സിരീസ് '1962: ദി വാര്‍ ഇന്‍ ദി ഹില്‍സ്' ആണ് അവസാനമായി സംവിധാനം ചെയ്തത്.

    Also read- The Kashmir Files | 'ചരിത്രത്തിന്റെ ഭാഗമാണത്; കാശ്മീര്‍ ഫയല്‍സ് എല്ലാ ഇന്ത്യക്കാരും കാണണം'; ആമീര്‍ ഖാന്‍

    വീര്‍ സവര്‍ക്കറുടെ ജീവിതം വളരെയേറെ ആകര്‍ഷിച്ചുവെന്നും അദ്ദേഹത്തിന് ചരിത്രത്തില്‍ വേണ്ട വിധം ഇടം ലഭിച്ചിട്ടില്ലെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇത് വലിയ വെല്ലുവിളിയാണെന്നും സിനിമ പ്രഖ്യാപിച്ച ശേഷം മഹേഷ് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു.
    Published by:Jayashankar Av
    First published: