• HOME
  • »
  • NEWS
  • »
  • film
  • »
  • Swatantra Veer Savarkar | സവർക്കാറായി രൺദീപ് ഹൂഡ, ഫസ്റ്റ്ലുക്ക് പുറത്ത്; വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമെന്ന് താരം

Swatantra Veer Savarkar | സവർക്കാറായി രൺദീപ് ഹൂഡ, ഫസ്റ്റ്ലുക്ക് പുറത്ത്; വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമെന്ന് താരം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാകും സിനിമ അവതരിപ്പിക്കുകയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

  • Share this:
    ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ (Vinayak Damodar Savarkar) ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. സ്വതന്ത്ര വീർ സവർക്കർ (Swatantra Veer Savarkar) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്‍ദീപ് ഹൂഡയാണ് (Randeep Hooda) നായകനായി എത്തുന്നത്. സവർക്കറുടെ 139-ാ൦ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

    ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാകും സിനിമ അവതരിപ്പിക്കുകയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. 'നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതില്‍ പലര്‍ക്കും പ്രാധാന്യം ലഭിച്ചില്ല. അതിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ്, അത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.' രൺദീപ് ഹൂഡ പറഞ്ഞു.



    'അവഗണിക്കപ്പെട്ടവന്റെ കഥ പറയാന്‍ പറ്റുന്ന സമയാണിതെന്നും ചിത്രം ചരിത്രത്തിലെക്കുള്ള തിരിഞ്ഞുനോട്ടമായിരിക്കുമെന്നും സംവിധായകന്‍ മഹേഷ് മഞ്ജരേക്കർ നേരത്തെ പറഞ്ഞിരുന്നു.

    മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ എന്നിവടങ്ങളിലായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം. സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹേഷ് മഞ്ജരേക്കർക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അനിര്‍ബന്‍ ചാറ്റര്‍ജിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ വാസിക് ഖാന്‍. എഡിറ്റിംഗ് സഞ്ജയ് സങ്ക്‌ള. വസ്ത്രാലങ്കാരം ആഷ്‌ലി റിബെല്ലോ, നീതു സിംഗ്. സംഗീതം ഹിതേഷ് മൊഡാക്, ശ്രേയസ് പുരാനിക്. സഹനിര്‍മ്മാണം അഭയ് വര്‍മ്മ. അസോസിയേറ്റ് പ്രൊഡ്യൂസര്‍ സഫര്‍ മെഹ്ദി.
    Published by:Naveen
    First published: