ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ സംഭവിക്കുന്ന സയൻസ് ഫിക്ഷൻ സ്റ്റോറിയുമായി ഒരു സിനിമയെത്തുന്നു. 'റാണി റാണി റാണി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ എഴുത്തും സംവിധാനവും മലയാളിയായ രാജാറാം രാജേന്ദ്രൻ ആണ്. ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്ന ദ്വിഭാഷ ചിത്രമായാണ് 'റാണി റാണി റാണി' എത്തുന്നത്.
പ്രശസ്ത ഇന്ത്യൻ - ബ്രിട്ടീഷ് നടി തനിഷ്ത ചാറ്റർജിയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ആസിഫ് ബാസ്രയാണ് നായകൻ. മലയാളി നടൻ ആബിദ് അൻവറും ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ രാജാറാം രാജേന്ദ്രൻ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.
ഉത്തര കർണാടകയിലെ ദാൻദെലിയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഒറ്റ ലൊക്കേഷനിലാണ് ഷൂട്ടിംഗ്. പശ്ചമഘട്ടത്തിന്‍റെ താഴ്വരയിൽ
ഒറ്റ ലൊക്കേഷനിലാണ് ഷൂട്ടിംഗ്. ചിത്രം മുഴുവനും അവിടെ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള ഇലവൻ എലമെന്‍റ്സ് ആണ് ചിത്രം നിർമിക്കുന്നത്.
കഴിഞ്ഞ എട്ടു വർഷമായി പരസ്യരംഗത്തും ടിവി, ഡിജിറ്റൽ രംഗത്തും സജീവമാണ് ഇലവൻ എലമെന്‍റ്സ്. സിനിമാരംഗത്തേക്ക് ഈ ടീമിന്‍റെ ആദ്യത്തെ പ്രവേശനം കൂടിയാണ് ഇത്. ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. എട്ടുപേർ മാത്രമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
തനിഷ്ത് ചാറ്റർജി, ആസിഫ് ബാസ്ര, ഡാന്നി സുറ, അലക്സ് നോൽ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.