നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Rani | ഇനിയില്ല ഈ വെള്ളിത്തിര; നാലു പതിറ്റാണ്ട് അച്ഛനും മകനും കൂടി നടത്തിയ ടാക്കീസ് അടച്ചുപൂട്ടി

    Rani | ഇനിയില്ല ഈ വെള്ളിത്തിര; നാലു പതിറ്റാണ്ട് അച്ഛനും മകനും കൂടി നടത്തിയ ടാക്കീസ് അടച്ചുപൂട്ടി

    കോവിഡ് വരുത്തിവെച്ച പ്രതിസന്ധിയാണ് തിയറ്റര്‍ പൂട്ടുന്ന തീരുമാനത്തിലേക്ക് അച്ഛനെയും മകനെയും എത്തിച്ചത്.

    • Share this:
      കണ്ണൂര്‍: നാലുപതിറ്റാണ്ടായി അച്ഛനും മകനും കൂടി നടത്തിയ റാണി ടാക്കീസ് അടച്ചുപൂട്ടി. കണ്ണൂരിലെ കൂത്തുപറമ്പില്‍ നിന്ന് ഏഴി കിലോമീറ്റര്‍ ഉള്ളിലായി വേങ്ങാട് എന്ന പ്രദേശത്താണ് റാണി ടാക്കീസ്. വേങ്ങാട് സ്വദേശി പി ശ്രീധരനും മകന്‍ ശ്രീജിത്തുമായിരുന്നു റാണിയുടെ നടത്തിപ്പുകാര്‍. പോസ്റ്റര്‍ പതിക്കുന്നതു മുതല്‍ തിയറ്റര്‍ വൃത്തിയാക്കുന്നതു വരെയുള്ള ജോലികള്‍ ഇരുവരുമാണ് നടത്തിയിരുന്നത്.

      കോവിഡ് വരുത്തിവെച്ച പ്രതിസന്ധിയാണ് തിയറ്റര്‍ പൂട്ടുന്ന തീരുമാനത്തിലേക്ക് അച്ഛനെയും മകനെയും എത്തിച്ചത്. തിയറ്ററില്‍ ഡിടിഎസ് സംവിധാനം ഒരുക്കുന്നതിനായും സീറ്റുകള്‍ പുതുക്കുന്നതിനുമായും ആറു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്.

      1981 ലാണ് റാണിയില്‍ പ്രദര്‍ശനം ആരംഭിച്ചത്. 2020ല്‍ ഇറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രമായ അഞ്ചാം പാതിരയാണ് അവസാനമായി പ്രദര്‍ശിപ്പിച്ചത്. എല്ലാ ദിവസവും 6:30നും 9:30നും ആയിരുന്നു പ്രദര്‍ശനം.

      Also Read-Major Movie | മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജര്‍'; റിലീസ് തീയതി പ്രഖ്യാപിച്ചു

      ടാക്കീസ് പൂട്ടരുതെന്ന് നാട്ടുകാരുടെ അഭ്യര്‍ത്ഥനയുണ്ടെങ്കിലും വേറെ വഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകനായിരുന്നു ഇവിടെ ഏറ്റവും കൂടുതല്‍ ഓടിയതും കളക്ഷന്‍ നേടിയതുമായ ചിത്രം.

      Jai Bhim | 'ഹിന്ദി സംസാരിച്ചതിന് തല്ല്'; നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

      സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ജയ് ഭീം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

      പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കുന്നതാണ് രംഗം. ഹിന്ദിയില്‍ സംസാരിക്കുന്നതിന്റെ പേരില്‍ അയാളെ തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയുമാണ് പ്രകാശ് രാജ് ചെയ്യുന്നത്. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജ് ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ആരോപണം.

      ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ കടന്ന് കയറ്റം ചെയ്യാന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളാണ് അനുവദിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അത്തരത്തില്‍ കൈകാര്യം ചെയ്യണമെങ്കില്‍ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ സംസാരിച്ചതിന് എത്ര കന്നഡക്കാര്‍ നിങ്ങളെ തല്ലണമെന്നും ട്വിറ്ററില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

      തമിഴ് ,തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന വ്യക്തിയെ തല്ലുന്ന രംഗമുള്ളത്. എന്നാല്‍ സിനിമയുടെ ഹിന്ദി ഡബ്ബില്‍ സത്യം പറയൂ എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.

      സിനിമയുടെ രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നതിനെതിരേ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം.

      ടി.എസ് ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ അഭിഭാഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന.

      രജിഷ വിജയന്‍, പ്രകാശ് രാജ്, മണികണ്ഠന്‍, ലിജോമോള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.സൂര്യയുടെ കമ്പനിയായ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

      മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

      സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ജയ് ഭീം ഉള്‍പ്പെടെ സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഓഗസ്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്.
      Published by:Jayesh Krishnan
      First published:
      )}