• HOME
  • »
  • NEWS
  • »
  • film
  • »
  • മലയാള സിനിമയിൽ ഒരു കാമ്പസ് പ്രണയം കണ്ടിട്ട് എത്ര നാളായി ? 4 years ട്രെയിലർ പുറത്ത്

മലയാള സിനിമയിൽ ഒരു കാമ്പസ് പ്രണയം കണ്ടിട്ട് എത്ര നാളായി ? 4 years ട്രെയിലർ പുറത്ത്

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

  • Share this:
തിരുവനന്തപുരം: മലയാളത്തിൽ അവസാനമായെത്തിയ മുഴുനീള കാമ്പസ് പ്രണയ ചിത്രം ഏതാണെന്ന് പെട്ടെന്ന് നമുക്ക് ഓർത്തെടുക്കാൻ പോലും സാധിച്ചെന്ന് വരില്ല. ഏറ്റവും കൂടുതൽ സിനിമാസ്വാദകർ ഉള്ള കോളേജിലെ വിദ്യാർത്ഥികൾക്കായുള്ള സിനിമയാണ് ഫോർ ഇയേർസ് എന്ന് ഉറപ്പു നൽകുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. പ്രിയാ വാര്യരുടെയും സർജാനോ ഖാലിദിന്റെ വേറിട്ട പ്രകടനമാണ് ഈ സിനിമയിലുള്ളതെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read- കതിവനൂർ വീരൻ; ചരിത്രത്തെ ആസ്പദമാക്കി മറ്റൊരു പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രം കൂടി

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്.

Also Read- Yashoda | സാമന്തയുടെ അർപ്പണബോധത്തിൽ വിസ്മയിച്ച് ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ; 'യശോദ' നവംബർ 11ന്



Also Read- 2018 കേരളത്തെ നടുക്കിയ മഹാപ്രളയം വെള്ളിത്തിരയിലേക്ക്; ജൂഡ് ആന്‍റണി ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്ത്

ഫോർ ഇയേർസിന്റെ ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ.
Published by:Rajesh V
First published: