ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന '83' എന്ന ചിത്രത്തിന്റെ ടീസര്‍(83 Teaser) പുറത്തിറങ്ങി.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് കപില്‍ ദേവിന്റെ റോളില്‍ അഭിനയിക്കുന്നത് രണ്‍വീര്‍ സിംഗ് ആണ്. ടീസറിന് മികച്ച പ്രതിരണമാണ് ലഭിക്കുന്നത്.നടന് പൃഥ്വിരാജും(prithviraj) സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഡിസംബര്‍ 24 ന് ചിത്രം റിലീസ് ചെയ്യും. കബീര്‍ ഖാന് ആണ് ചിത്രത്തിന്റെ സംവിധാനം.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന '83' എന്ന ചിത്രത്തിന്റെ ടീസര്‍(83 Teaser) പുറത്തിറങ്ങി.
ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്, ജതിന് സര്‍ന എന്നിവര്‍ അഭിനയിക്കുന്നു.
Bichu Thirumala | ആലിപ്പഴം എന്തെന്നറിയില്ല; കുട്ടിച്ചാത്തന്റെ ഭാഷയറിയില്ല; ബിച്ചു തിരുമല ഹിറ്റ് ഗാനം ഒരുക്കിയതിങ്ങനെ
മലയാളത്തിലെ ആദ്യ ത്രിമാന ചിത്രവും എക്കാലത്തെയും ഹിറ്റുമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' (My Dear Kuttichathan) സിനിമയുടെ ഗാനങ്ങൾ രചിക്കാനുള്ള ചുമതല തേടിവന്നത് ബിച്ചു തിരുമലയെയാണ് (Bichu Thirumala). ഈ ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം 'ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി' പിറന്നത് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുമാണ്. ഇളയരാജയാണ് ഗാനത്തിന് സംഗീതം നൽകിയത്.
എന്നാൽ അന്നും ഇന്നും ആലിപ്പഴം എന്ന വാക്കിന് ഈ ഗാനവുമായി അഭേദ്യ ബന്ധമുണ്ട്. ആലിപ്പഴം എന്ത് പഴമാണ് എന്ന് ചിന്തിക്കുന്നവർ അക്കാലത്തും കുറവല്ലായിരുന്നു എന്ന് ബിച്ചു തിരുമല പറയുന്നു.
"അന്നാർക്കും കുട്ടിച്ചാത്തന്റെ ഭാഷ അറിയില്ല, ആലിപ്പഴം എന്താണെന്ന് അറിയില്ല. ആലിപ്പഴം ഒരു പഴമല്ല. അത് മകര മാസത്തിൽ ആകാശത്തു നിന്നും പൊഴിയുന്ന മഞ്ഞുകട്ടയാണ്. പീലിക്കുട എന്തെന്നാൽ, മയിൽ പീലി നിർവത്തുന്നതും. അതൊക്കെ ഞാൻ വിചാരിക്കാത്തതിനും അപ്പുറത്തെത്തി," ഈ ഗാനം ഉണ്ടായതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ബിച്ചു തിരുമല പറഞ്ഞതിങ്ങനെ.
ജിജോ പുന്നൂസ് സംവിധാനം ചെയ്ത 'മൈ ഡിയർ കുട്ടിച്ചാത്തൻ' 1984 ലാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രം പുനഃരാവിഷ്കരിച്ച് 1997 ൽ റീ-റിലീസ് ചെയ്തിരുന്നു. രണ്ടാമത്തെ റിലീസിൽ മലയാളത്തിലെ ആദ്യ ഡി.ടി.എസ്. ചിത്രം എന്ന ക്രെഡിറ്റ് സ്വന്തമാക്കി.
ആദ്യ ഭാഗം ബോക്സ് ഓഫീസിൽ രണ്ടര കോടി കളക്ഷൻ നേടിയിരുന്നു. ഹിന്ദിയിലും തമിഴിലും മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു. നവോദയ സ്റ്റുഡിയോയുടെ ബാനറിൽ നവോദയ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. മലയാളത്തിൽ വീണ്ടും ഒരു ത്രിമാന ചിത്രം ഒരുങ്ങുമ്പോഴും ജിജോ പുന്നൂസിന്റെ സാന്നിധ്യമുണ്ട്. മോഹൻലാൽ സംവിധായകനാവുന്ന 'ബറോസ്' സിനിമയുടെ തിരക്കഥ ജിജോ പുന്നൂസിന്റെതാണ്. ഇതും കുട്ടികൾക്ക് പ്രാധാന്യമുള്ള ചിത്രമാണ്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.