• HOME
  • »
  • NEWS
  • »
  • film
  • »
  • 83 | 'ലെഹ്‌റാ ദൊ'; രണ്‍വീര്‍ സിംഗ് നായകനാവുന്ന 83യിലെ ഗാനം പുറത്തുവിട്ടു

83 | 'ലെഹ്‌റാ ദൊ'; രണ്‍വീര്‍ സിംഗ് നായകനാവുന്ന 83യിലെ ഗാനം പുറത്തുവിട്ടു

റണ്‍വീര്‍ സിംഗ് നായകനാവുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് മലയാളത്തില്‍ നിര്‍മ്മിക്കുന്നത്.

  • Last Updated :
  • Share this:
    ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ച 83ലെ കളിയെ കേന്ദ്രീകരിച്ച കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന '83'യിലെ ഗാനം പുറത്തിറങ്ങി. റണ്‍വീര്‍ സിംഗ് നായകനാവുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് മലയാളത്തില്‍ നിര്‍മ്മിക്കുന്നത്.

    ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥയാണ് '83' പറയുന്നത്. 'ലെഹ്‌റാ ദൊ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 83 എന്ന ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങളാണ് ഗാനത്തിലുള്ളത്.

    കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിൽ എത്തുന്നത് ദീപിക പദുകോൺ ആണ്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിങ്കർ ശർമ്മ, നിശാന്ത് ദാഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്.



    2021 ഡിസംബർ 24 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ദീപിക പദുക്കോൺ, കബീർ ഖാൻ, വിഷ്ണു വർധൻ ഇന്ദൂരി, സാജിദ് നദിയാദ്‌വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.

    1983 ൽ ഇന്ത്യൻ ടീം ക്രിക്കറ്റ് ലോകകപ്പ് നേടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
    Published by:Karthika M
    First published: