തെന്നിന്ത്യൻ സുന്ദരി രശ്‌മിക മന്ദാനയെ (Rashmika Mandanna) ഇന്ത്യൻ സിനിമ അറിഞ്ഞുതുടങ്ങിയത് അല്ലു അർജുൻ ചിത്രം 'പുഷ്പ: ദി റൈസിലെ' സാമി സാമി എന്ന ഗാനത്തിലെ ചടുല നൃത്ത ചുവടുകളിലൂടെയാണ്. അന്ന് ക്ഷണിക്കപ്പെട്ട പല വേദികളിലും രശ്‌മികയ്ക്ക് ആ ചുവടുകൾ ആവർത്തിക്കാൻ അഭ്യർത്ഥനയുണ്ടായിരുന്നു. രശ്മികളുടെ താരമൂല്യം ശരവേഗത്തിൽ ഉയർന്ന ചിത്രം കൂടിയായിരുന്നു അത്.
അടുത്തിടെ താൻ പങ്കെടുത്ത ഒരു പരിപാടിയിൽ രശ്മിക മന്ദന എത്തിയത് ഇറക്കം കുറഞ്ഞ, ചുവന്ന നിറമുള്ള തൈ-ഹൈ സ്ലിറ്റുള്ള ഫാഷൻ വസ്ത്രം ധരിച്ചാണ്. ഇറങ്ങിക്കിടക്കുന്ന നെക്ക്‌ലൈനും, അരക്കെട്ടിൽ നിന്ന് പാറിക്കിടക്കുന്ന ചിറകും വസ്ത്രത്തിൽ ഉൾപ്പെട്ടിരുന്നു. ഇപ്പോൾ രശ്മിക ക്യാമറയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ വൈറലായിരിക്കുന്നു. നടി പാപ്പരാസികൾക്കൊപ്പം പോസ് ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
ഒരു പാപ്പരാസി ഷെയർ ചെയ്ത വീഡിയോയിൽ ആൾക്കൂട്ടത്തിനിടയിൽ ഒരു ഇരിപ്പിടത്തിൽ അവർക്കൊപ്പം ചിത്രത്തിന് പോസ് ചെയ്യുന്നതായാണ് രശ്മികയെ കണ്ടത്. വസ്ത്രത്തിന്റെ നീളം നടിയെ വല്ലാതെ അലട്ടുന്നത് ശ്രദ്ധേയമാണ്. താൻ ശ്രദ്ധാപൂർവ്വം ഇരിക്കുകയാണെന്ന് രശ്മിക ഉറപ്പാക്കി. പരിപാടിയിലേക്ക് പോകുന്നതിന് മുമ്പ് രശ്മിക ആരാധക സംഘത്തോടൊപ്പം ക്യാമറകൾക്കായി പുഞ്ചിരിച്ചു. വീഡിയോ ചുവടെ കാണാം.
View this post on Instagram
'ഗീത ഗോവിന്ദം' എന്ന തെലുങ്ക് ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് രശ്മിക ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടിയത്. ഡിയർ കോമ്രേഡ്, സരിലേരു നീക്കെവ്വരു തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളിലും അവർ അഭിനയിച്ചു. മിഷൻ മജ്നു എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പമാണ് നടി ചിത്രത്തിൽ അഭിനയിക്കുന്നത്. സന്ദീപ് റെഡ്ഡി വംഗയുടെ ആനിമൽ എന്ന ചിത്രത്തിലും രൺബീർ കപൂറിനൊപ്പം അവർ അഭിനയിക്കും. അമിതാഭ് ബച്ചനൊപ്പം അവർക്ക് 'ഗുഡ് ബൈ' ഉണ്ട്. കരിയറിന്റെ കൊടുമുടിയിൽ എത്തിയ നടി ഇന്ത്യൻ സിനിമയിലെ തിളങ്ങുന്ന താരമായിക്കൊണ്ടിരിക്കുകയാണ്.
നടി തന്റെ നാലാമത്തെ ബോളിവുഡ് പ്രൊജക്റ്റിൽ ഒപ്പുവെച്ചതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ടൈഗർ ഷ്റോഫിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഒരു പരസ്യത്തിനായാണ് തങ്ങൾ സഹകരിച്ചതെന്നും സിനിമയ്ക്കല്ലെന്നും നടി ഉടൻ തന്നെ വ്യക്തമാക്കി.
ഇളയദളപതി വിജയ്‌യുടെ ഫാമിലി എന്റർടെയ്‌നറായ വാരിസിലാണ് രശ്മിക നായികയായി എത്തുന്നത്. 'സീതാ രാമം' എന്ന ചിത്രത്തിനായി ഒരുങ്ങുകയാണ് രശ്മിക. ചിത്രത്തിൽ റാം ആയി ദുൽഖർ സൽമാനും കാമുകിയായി മൃണാൽ താക്കൂറും അഭിനയിക്കുന്നു. ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം സ്വപ്‌ന സിനിമയുടെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pushpa, Pushpa movie, Rashmika Mandanna