ഇന്റർഫേസ് /വാർത്ത /Film / Rashmika Mandanna | നടി രശ്‌മിക മന്ദാന ധരിച്ച ഷോർട്ട്സിനു മേൽ ട്രോൾ; വീഡിയോ വൈറൽ

Rashmika Mandanna | നടി രശ്‌മിക മന്ദാന ധരിച്ച ഷോർട്ട്സിനു മേൽ ട്രോൾ; വീഡിയോ വൈറൽ

വീഡിയോ ദൃശ്യം, പുഷ്പയിൽ രശ്‌മിക

വീഡിയോ ദൃശ്യം, പുഷ്പയിൽ രശ്‌മിക

പുഷ്പയിലെ ശ്രീവല്ലിയായി അഭിനയിച്ച രശ്‌മിക മന്ദാനയുടെ ഷോർട്സ് ട്രോൾ ചെയ്ത് നെറ്റിസൺസ്. വീഡിയോ വൈറൽ

  • Share this:

പുഷ്പയിലെ ശ്രീവല്ലി എന്ന് പറഞ്ഞാലാവും രശ്‌മിക മന്ദാനയെ (Rashmika Mandanna) മലയാളി പ്രേക്ഷകർ എളുപ്പം തിരിച്ചറിയുക. എവിടെ പോയാലും രശ്മിക മന്ദാന ശ്രദ്ധാകേന്ദ്രമാകുന്നുണ്ട്. സാമി സാമി... ഹുക്ക് സ്റ്റെപ്പ് മുതൽ, ജോലിയുടെ ഭാഗമായി വിവിധ നഗരങ്ങൾ സന്ദർശിച്ച്, വ്യക്തിപരമായും തൊഴിൽപരമായും തിരക്കുള്ള സമയമാണ് രശ്‌മികയ്ക്ക് ഇത്. അടുത്തിടെ ഒരു വിമാനത്താവളത്തിൽ രശ്മികയെ കണ്ട വീഡിയോ ആണ് ഇപ്പോൾ ചർച്ചാവിഷയം.

രശ്‌മിക ഒരു വലിയ സ്വെറ്റ്‌ ഷർട്ടും ഷർട്ടും അധികം നീളമില്ലാത്ത ഡെനിം ഷോർട്ട്സും ധരിച്ചിരിക്കുന്നതായി കാണാം. താമസിയാതെ, രശ്‌മികയുടെ ഡ്രസ്സിംഗ് സെൻസിനെ ട്രോളാൻ നെറ്റിസൺസ് കമന്റ് സെക്ഷനിലേക്ക് കൂട്ടത്തോടെയെത്തി.

അല്ലു അർജുന്റെ പുഷ്പ: ദ റൈസ് എന്ന ചിത്രത്തിലാണ് രശ്മിക മന്ദാന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഡിസംബർ 17 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു.

ജനുവരി 23നാണ് രശ്മികയെ തന്റെ സഹായിയോടൊപ്പം വിമാനത്താവളത്തിൽ വെച്ച് പാപ്പരാസികൾ ക്യാമറയിൽ പകർത്തിയത്. എയർപോർട്ട് ലുക്കിൽ, അവർ ഒരു സ്വെറ്റ്‌ ഷർട്ടും ഡെനിം ഷോർട്ട്സും ധരിച്ചതായി കാണാം. വെളുത്ത ഫ്ലിപ്പ്-ഫ്ലോപ്പുകളും ഒരു ലിലാക്ക് തൊപ്പിയും കറുത്ത ഫേസ്‍മാഷ്ക്കും രശ്‌മിക ധരിച്ചിട്ടുണ്ട്.


'പുഷ്പ: ദി റൂൾ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് രശ്മിക മന്ദാന മാർച്ചിൽ ആരംഭിക്കും. രശ്മിക മന്ദന്നയ്ക്ക് ആവാലു മീകു ജോഹാർലു, മിഷൻ മജ്നു, ഗുഡ്‌ബൈ എന്നീ സിനിമകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.

Summary: Pushpa fame Rashmika Mandanna, who rose to the stature of a South Indian sensation after reprising the character Sreevalli, was trolled for her barely-there shorts. The actor was seen in cool couture when she was spotted at the airport. A video had gone viral

First published:

Tags: Pushpa movie, Rashmika Mandanna