• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സഹായം അഭ്യർഥിച്ച് ലൈവിലെത്തിയ നടിക്ക് അധിക്ഷേപം; വെല്ലുവിളിച്ച് നടിയും

news18
Updated: August 28, 2018, 2:09 PM IST
സഹായം അഭ്യർഥിച്ച് ലൈവിലെത്തിയ നടിക്ക് അധിക്ഷേപം; വെല്ലുവിളിച്ച് നടിയും
news18
Updated: August 28, 2018, 2:09 PM IST
കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലെത്തിയ നടിക്ക് അധിക്ഷേപം. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന സ്ത്രീകൾ വസ്ത്രത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കും വേണ്ടി ബുദ്ധിമുട്ടുമ്പോൾ പുതിയത് മാത്രം വേണം എന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങൾ ക്യാംപിലേക്ക് ഉപയോഗിക്കണമെന്ന് പറഞ്ഞ നടി രസ്ന പവിത്രനെയാണ് അധിക്ഷേപിച്ചത്.

സഹായിക്കാൻ മനസുള്ള ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ടെന്നും എന്നാൽ പുതിയത് വേണം എന്ന് നിർബന്ധം പിടിക്കുമ്പോൾ അത്തരക്കാർക്ക് സഹായിക്കാൻ കഴിയുന്നില്ലെന്നും രസ്ന പറയുന്നു. പല കടകളിലും സാധനങ്ങൾ കിട്ടാനില്ലെന്നും ഈ സമയത്ത് പട്ടുസാരി പോലെ വിലപിടിപ്പുള്ള വസ്ത്രങ്ങളല്ലല്ലോ അത്യാവശ്യമെന്നും രസ്ന ചോദിക്കുന്നു. അവശ്യ സാധനങ്ങളാണ് ഇപ്പോൾ വേണ്ടതെന്നും അതിനാൽ പുതിയത് തന്നെ വേണം എന്ന് പറയുന്നത് ശരിയല്ലെന്നും രസ്ന.

ഇതു സംബന്ധിച്ച് പലർക്കും സംശയമുണ്ടെന്നും അതിനാൽ പുതിയത് തന്നെ വേണം എന്ന് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും രസ്ന ലൈവിൽ പറയുന്നു. ഇതിനിടെയാണ് 'ഒന്നു പോടി' എന്ന് അധിക്ഷേപിച്ച് ഒരാളെത്തിയത്. അധിക്ഷേപിച്ചയാൾക്ക് തക്കതായ മറുപടി നല്‍കാനും രസ്ന മറന്നില്ല. എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന് ചോദിച്ച രസ്ന ഒരിക്കൽക്കൂടി അങ്ങനെ വിളിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. ഇത്തരം വൃത്തികെട്ട സംസ്കാരം ഇനിയെങ്കിലും മാറ്റണമെന്നും ഇത്തരത്തിൽ തെറിവിളിക്കുന്നവർക്ക് തക്കതായ മറുപടി നൽകണമെന്നും രസ്ന പറഞ്ഞു. നിരവധി പേരാണ് രസ്നയ്ക്ക് പിന്തുണയുമായി എത്തിയത്.

First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍