നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'പനച്ചു' എന്ന്‌ ഞാൻ സ്നേഹത്തോടെ വിളിക്കുന്ന അനുഗ്രഹീത കവി; ഓർമ്മകളുമായി സംഗീത സംവിധായകൻ രതീഷ് വേഗ

    'പനച്ചു' എന്ന്‌ ഞാൻ സ്നേഹത്തോടെ വിളിക്കുന്ന അനുഗ്രഹീത കവി; ഓർമ്മകളുമായി സംഗീത സംവിധായകൻ രതീഷ് വേഗ

    Ratheesh Vega rewinds the moments he spent with Anil Panachooran | സിനിമയ്ക്കായി ആദ്യം ഈണമിട്ട ഗാനത്തിൽ നിന്നും തുടങ്ങിയ സൗഹൃദം വാക്കുകളിലാക്കി സംഗീത സംവിധായകൻ രതീഷ് വേഗ

    അനിൽ പനച്ചൂരാൻ, രതീഷ് വേഗ

    അനിൽ പനച്ചൂരാൻ, രതീഷ് വേഗ

    • Share this:
      ആദ്യ ഗാനം മുതൽ തുടങ്ങിയ സൗഹൃദമാണ് സംഗീത സംവിധായകൻ രതീഷ് വേഗയുടെയും അനിൽ പനച്ചൂരാന്റെയും. മരണം സംഹാര താണ്ഡവമാടി കടന്നു പോയ വർഷത്തിൽ നിന്നും പുതുവർഷത്തിലേക്ക് പ്രവേശിച്ചതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് മരണം പ്രിയ കവി അനിൽ പനച്ചൂരാനെ കവർന്നെടുക്കുന്നത്.

      'പനച്ചു' എന്ന് വിളിക്കുന്ന സുഹൃത്തിന്റെ ഓർമ്മകൾ പേറുന്ന കുറിപ്പുമായി രതീഷ് വേഗ. പോസ്റ്റ് ചുവടെ:

      "നീയാം തണലിന് താഴെ. ഞാനിനി അലിയാം കനവുകളാൽ" 'കോക്ക്ടെയിൽ' എന്ന എന്റെ ആദ്യ ചിത്രത്തിലെ ഗാനം. വരികളിലെ പ്രണയമാണ് ആ ഗാനത്തിന് ഇന്നും ജനമനസ്സുകളിൽ ഇടം നൽകുന്നത്. 'പനച്ചു' എന്ന്‌ ഞാൻ സ്നേഹത്തോടെ വിളിക്കുന്ന അനുഗ്രഹീത കവി അനിൽ പനച്ചൂരാൻ.

      അദ്ദേഹവുമായി എന്റെ ഓർമ്മകൾ ആദ്യമായി സംഗീതം നൽകിയ Cafelove എന്ന ആൽബത്തിലെ 'കിളിവാതിൽ മെല്ലെ' എന്ന ഗാനത്തിൽ നിന്നും തുടങ്ങുന്നു. പിന്നീട് 'കോക്ക്ടെയിൽ' എന്ന ഞാൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യ ചിത്രത്തിലേക്ക്.



      ഇന്നും എന്നും ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഓർമ്മയാണ് നീയാം തണലിന് താഴെ എന്ന ഗാനത്തിന് വരികൾ എഴുതിയ രാത്രി
      കൊച്ചി എടശ്ശേരി മാൻഷൻ ഹോട്ടലിലെ ഒരു തണുപ്പുള്ള രാത്രിയിലാണ് എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന്‌ ഞാൻ സ്വയം
      വിലയിരുത്തുന്ന ഗാനം പിറന്നത്.

      'നീയാം തണലിന് താഴെ' എന്ന വാക്കുകൾ പിറന്നുവീഴുന്നതിന് മുൻപ് ഞാൻ പനച്ചുവിനോട് പറഞ്ഞത് "ഇതെന്റെ ജീവിതമാണ്, നിങ്ങൾ തരുന്ന ജീവനുള്ള വാക്കുകളാണ് മലയാള സിനിമാലോകത്ത് ഞാൻ ഉണ്ടാകണമോ എന്ന്‌ വിലയിരുത്തപ്പെടേണ്ടത്" ഈണങ്ങൾ ആത്മാവിനോട് ചേരുന്നത് ഹൃദയത്തോട് ചേർന്നു നിൽക്കുന്ന വരികളിലൂടെയാണ്.

      കാറ്റുപാടും ആഭേരിരാഗം മോദമായി തലോടിയ പോലെ, മലയാളക്കര നെഞ്ചേറ്റിയ ഒരുപിടി നല്ലവരികളുടെ സൃഷ്ടാവ് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു. ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാൻ പറ്റാത്ത ചരിത്രമായി നമ്മുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരിക്കും. എന്റെ പാട്ടുകൾക്ക് ഇനി പനച്ചുവിന്റെ വരികൾ ഉണ്ടാവില്ല എന്നുള്ളത് ഒരിക്കലും മാഞ്ഞുപോകാത്ത വേദനയാണ്. ആദരാഞ്ജലികൾ.
      Published by:user_57
      First published: