നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | 'രാവില്‍..', 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

  Minnal Murali | 'രാവില്‍..', 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക.

  • Share this:
   അമാനുഷിക ശക്തി ഉപയോഗിച്ച് തിന്മക്കെതിരെ പൊരുതി ലോകത്തെ രക്ഷിക്കുക - അത്തരം ഒരു സൂപ്പര്‍ ഹീറോയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക? 'മിന്നല്‍ മുരളി' -(Minnal Murali) ഈ വര്‍ഷം മലയാള സിനിമകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ്.

   'മിന്നല്‍ മുരളി' യുെട പ്രമോഷണല്‍ വീഡിയോകള്‍ ഓണ്‍ലൈനില്‍ വലിയ തരംഗമാണ് ഉണ്ടാക്കിയത്. ഇപോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

   'രാവില്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുതുതായി പുറത്തിറങ്ങിയിരിക്കുന്നത്. പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്താണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

   ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം 'മിന്നല്‍ മുരളി' എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്നു ഈ സൂപ്പര്‍ ഹീറോ ചിത്രത്തില്‍.

   വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് (സോഫിയ പോള്‍) നിര്‍മ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഈ സൂപ്പര്‍ ഹീറോ ചിത്രം 2021 ഡിസംബര്‍ 24-ന് നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമായി ലോകമെമ്പാടും പ്രീമിയര്‍ ചെയ്യും.

   മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.


   Kaaval | റിലീസ് തീയതി മാറ്റി നെറ്റ്ഫ്‌ലിക്‌സ് ; 'മിന്നല്‍ മുരളി'ക്ക് ശേഷം 'കാവല്‍'
   Published by:Jayashankar AV
   First published: