നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ആ സിനിമകൾ മതവികാരം വൃണപ്പെടുത്തുന്നുവെങ്കിൽ നിങ്ങൾപറയുന്ന ഏതുശിക്ഷയ്ക്കും ഞാൻ തയാർ' സൈബർ ആക്രമണങ്ങളോട് നാദിർഷാ

  'ആ സിനിമകൾ മതവികാരം വൃണപ്പെടുത്തുന്നുവെങ്കിൽ നിങ്ങൾപറയുന്ന ഏതുശിക്ഷയ്ക്കും ഞാൻ തയാർ' സൈബർ ആക്രമണങ്ങളോട് നാദിർഷാ

  നാദിർഷയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ വന്നത്. കേശു ഈ വീടിന്റെ നാഥൻ എന്ന ടൈറ്റിലും മതവികാരം വൃണപ്പെടുത്തുന്നതായി ചിലർ ആരോപിച്ചു

  • Share this:
   'ഈശോ ' സിനിയുടെ പോസ്റ്റുമയി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലടക്കം നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ച് നാദിര്‍ഷാ.എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. അദ്ദേഹം പറഞ്ഞു.എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍ . 'കേശു ഈ വീടിന്റെ നാഥന്‍ ' ഈശോ ' എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക ഫെയ്‌സ്ബുക്കിലൂടെയാണ് നാദിര്‍ഷ പ്രതികരിച്ചത്.

   ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിനു ശേഷം വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന പേരിൽ ഒരു വിഭാഗം ആളുകൾ നാദിർഷാ ക്കെതിരെ സൈബർ ആക്രമണം നടത്തിയിരുന്നു. ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ.

   നാദിർഷയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ വന്നത്. കേശു ഈ വീടിന്റെ നാഥൻ എന്ന ടൈറ്റിലും മതവികാരം വൃണപ്പെടുത്തുന്നതായി ചിലർ ആരോപിച്ചു

   അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
   ഈശോ ' സിനിമയുടെ സെക്കൻഡ് മോഷൻ പോസ്റ്റർ ബുധനാഴ്ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക്

   എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ
   ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം not from the bible എന്ന ടാഗ്line മാത്രം
   മാറ്റും . അല്ലാതെ
   തല്‍ക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥന്‍ ' എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല .
   എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍ . 'കേശു ഈ വീടിന്റെ നാഥന്‍ ' ഈശോ ' എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .നാദിര്‍ഷാ പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}