• HOME
  • »
  • NEWS
  • »
  • film
  • »
  • നയൻതാരയുടെ വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സിൽ എന്നുവരും? വൈകാൻ കാരണം വിക്കി?

നയൻതാരയുടെ വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സിൽ എന്നുവരും? വൈകാൻ കാരണം വിക്കി?

രണ്ട് മാസം മുമ്പ് വിവാഹിതയായ നടി ഹൻസികയുടെ വിവാഹ വീഡിയോ ഫെബ്രുവരി 10 മുതൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ എത്തും

  • Share this:

    കഴിഞ്ഞ വർഷം ജൂണിലാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. ബോളിവുഡിലെ പ്രമുഖർ വരെ പങ്കെടുത്ത വിവാഹത്തിൽ പുറത്തു നിന്നുള്ള മാധ്യമങ്ങൾക്കു പോലും പ്രവേശനമുണ്ടായിരുന്നില്ല.

    ആർഭാഡപൂർവം നടന്ന താരവിവാഹം പകിട്ടു ചോരാതെ നെറ്റ്ഫ്ളിക്സിൽ ഡോക്യുമെന്ററിയായി എത്തുമെന്നായിരുന്നു പിന്നാലെ വന്ന വാർത്ത. ഇതു സ്ഥിരീകരിച്ചു കൊണ്ട് നെറ്റ്ഫ്ലിക്സ് സെപ്റ്റംബറിൽ ടീസറും പുറത്തിറക്കി. ഒക്ടോബർ, നവംബർ മാസത്തിൽ ഡോക്യുമെന്ററി എത്തുമെന്നായിരുന്നു അന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് നാളിത്രയായി‌ട്ടും പിന്നീട് ഡോക്യുമെന്ററിയെ കുറിച്ച് വാർത്തകളൊന്നും കേട്ടിട്ടില്ല. എന്ന് പുറത്തിറങ്ങുമെന്ന് ഇപ്പോഴും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

    ഇതിനിടയിലാണ് രണ്ട് മാസം മുമ്പ് നടി ഹൻസികയുടെ വിവാഹം കഴിഞ്ഞത്. നയൻതാരയുടെ ചുവടുപിടിച്ച് ഹൻസികയും തന്റെ വിവാഹം ഒടിടി ഡോക്യുമെന്റിയായി നൽകാൻ തീരുമാനിച്ചു. നെറ്റ്ഫ്ലിക്സിന് പകരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ഹൻസികയുടെ വിവാഹവീഡിയോ നേടിയത്. ഫെബ്രുവരി 10 മുതൽ ‘ലൗവ് ശാദി ഡ്രാമ’ എന്ന പേരിൽ ഹോട്ട്സ്റ്റാർ ഡോക്യുമെന്റി റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.

    അപ്പോഴും നയൻതാരയുടെ വിവാഹവീഡിയോ എന്നു വരുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിട്ടില്ല. എന്തുകൊണ്ടാണ് നയൻതാര-വിഘ്നേഷ് ശിവൻ വിവാഹ വീഡിയോ പുറത്തിറങ്ങാൻ വൈകുന്നത് എന്ന ചോദ്യത്തിന് സംവിധായകൻ വിഘ്നേഷ് തന്നെയാണ് കാരണം എന്നാകും ഉത്തരം.

    Also Read- സംവിധായകൻ ആറ്റ്ലീ അച്ഛനായി; ഭാര്യ കൃഷ്ണപ്രിയ ആൺകുഞ്ഞിനെ പ്രസവിച്ചു

    വിക്കിയുടെ റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററി പുറത്തിറങ്ങുമെന്ന് ഉറപ്പാണെങ്കിലും എന്നായിരിക്കും എന്ന് വ്യക്തയില്ലെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നത്. ഡോക്യുമെന്ററിയുടെ നിർമാണത്തിൽ വിക്കിയുടെ കാര്യമായ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം ഇപ്പോഴും ഡോക്യുമെന്ററിക്കു വേണ്ടി ചിത്രീകരണം തുടരുകയുമാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നത്.
    Also Read- ദളപതി 67 ല്‍ മലയാളി താരം മാത്യു തോമസും; അര്‍ജുനും ഗൗതം മേനോനുമടക്കം വമ്പന്‍ താരനിര

    ഡോക്യുമെന്ററിയുടെ നിർമ്മാണത്തിൽ വിഘ്‌നേഷ് ശിവൻ അതീവ ശ്രദ്ധാലുവാണെന്നും  റിപ്പോർട്ടിൽ പറയുന്നു. ചിത്രീകരണം പൂർത്തിയായി കഴിഞ്ഞാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ഒരു മാസം കൂടി വേണ്ടിവരും. അതിനാൽ നയൻതാരയുടെ വിവാഹ വീഡിയോ കാണമെങ്കിൽ ആരാധകർ മാർച്ച്, ഏപ്രിൽ മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം.

    സാധാരണ വിവാഹ വീഡിയോ മാത്രമല്ല, നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനിരിക്കുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ ഡോക്യുമെന്ററി എന്ന പ്രതീക്ഷയിലാണ് ആരാധകർ. നയൻതാരയുടെ ജീവിതവും വിക്കിയുമായുള്ള പ്രണയവും വിവാഹവും കുടുംബജീവിതവും എല്ലാം ഉൾപ്പെടുന്നതായിരിക്കും ഡോക്യുമെന്ററി.

    Published by:Naseeba TC
    First published: