• HOME
  • »
  • NEWS
  • »
  • film
  • »
  • REALITY SHOW FAME IMRAN KHAN TURNS AUTO DRIVER TO MAKE A LIVING

ഒരു പതിറ്റാണ്ട് മുൻപ് റിയാലിറ്റി ഷോ താരം; ഇമ്രാൻ ഖാൻ ഇന്ന് ഓട്ടോതൊഴിലാളി

Reality show fame Imran Khan turns auto-driver to make a living | പാട്ടുവഴിയിൽ നിന്നും എങ്ങനെ ഇമ്രാൻ ഓട്ടോഡ്രൈവറായി മാറി?

ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാൻ

  • Share this:
    ഒരു പതിറ്റാണ്ട് മുൻപ്, 2008ലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മിന്നും താരമായിരുന്നു ഇമ്രാൻ ഖാൻ. നല്ല ശബ്ദത്തിനുടമ എന്നതിലുപരി ശരീരപ്രകൃതം കൊണ്ടും ഇമ്രാൻ ശ്രദ്ധനേടി. ഭാവിയിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വാഗ്ദാനങ്ങളാണിവർ എന്ന് വിധിയെഴുതിയെങ്കിലും, ബഹുഭൂരിപക്ഷം പേരും പിന്നെ എവിടെ പോയി എന്നാരും തിരക്കിയില്ല.

    ചുരുക്കം ചിലർ ചലച്ചിത്ര മേഖലയിൽ എത്തിയപ്പോൾ മറ്റു ചിലർ ആൽബം, സ്റ്റേജ് ഷോ, ലളിത സംഗീതം മേഖലകളിൽ നിറഞ്ഞു നിന്നു. വേറെചിലർ മറ്റു തൊഴിൽമേഖലകളിലേക്ക് തിരിഞ്ഞു.

    ഇത്രയും നാളുകൾക്ക് ശേഷം ഇമ്രാനെ എല്ലാവരും കാണുന്നത് ആ പഴയ ലുക്കിൽ നിന്നും ഒരുപാട് മാറിയ അവസ്ഥയിലാണ്. ഓട്ടോ തൊഴിലാളിയായാണ് ഇമ്രാൻ ഉപജീവനമാർഗം കണ്ടെത്തുന്നത്.

    ശരീരഭാരം വർധിച്ചത് മൂലമുള്ള ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങിയപ്പോഴാണ് തടി കുറക്കാനുള്ള ആശയമുദിച്ചത്. 200 കിലോയോളമുള്ള ശരീരഭാരം ഇമ്രാൻ ശസ്ത്രക്രിയ വഴി കുറച്ചു. തന്നെ തിരിച്ചറിയാൻ പോലും പലരും ബുദ്ധിമുട്ടി. തടികുറഞ്ഞപ്പോൾ അതുവരെ കിട്ടിയിരുന്ന പ്രോഗ്രാമുകളും കുറഞ്ഞു തുടങ്ങി.



    അങ്ങനെ ഗൾഫിൽ പോയി. പക്ഷെ ബാപ്പയുടെ അസുഖം മൂർച്ഛിച്ചതോടു കൂടി നാട്ടിൽ മടങ്ങിയെത്തി. അച്ഛന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇമ്രാന് ഒരു സ്ഥിരജോലി ആവശ്യമായിരുന്നു. അന്ന് മുതൽ ഓട്ടോ ഓടിക്കാൻ ആരംഭിച്ചു.

    റിയാലിറ്റി ഷോയുടെ ഒഡിഷനായി പാടിയ കീർത്തിചക്രയിലെ ഗാനം ഇമ്രാൻ വീണ്ടും ആലപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാവുകയാണ്.
    Published by:meera
    First published:
    )}