കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ഉപേക്ഷിക്കുന്നതായി സംവിധായകൻ കരൺ ജോഹർ പ്രഖ്യാപിച്ചത്. പോസിറ്റീവ് ആയ കാര്യങ്ങൾക്ക് താൻ കൂടുതൽ ഊന്നൽ കൊടുക്കുകയാണെന്നും അതിനായി സ്വീകരിക്കുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ''പോസിറ്റീവ് എനർജിക്കു മാത്രം ഇടം നൽകുക. അതിലേക്കുള്ള ഒരു ചുവടുവയ്പ്പാണിത്. ഗുഡ്ബൈ ട്വിറ്റർ", എന്നായിരുന്നു കരൺ ജോഹറിന്റെ അവസാന ട്വീറ്റ്.
17.2 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് കരൺ ജോഹറിന് ട്വിറ്ററിൽ ഉള്ളത്. 35 പേരെ മാത്രമാണ് അദ്ദേഹം ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്.
ട്വിറ്ററിൽ ഏറ്റവും സജീവമായ സിനിമാ പ്രവർത്തകരിൽ ഒരാളായിരുന്നു കരൺ. ട്വിറ്ററിലൂടെ അദ്ദേഹം പലപ്പോഴും ആരാധകരുമായി ഇടപഴകുകയും ട്രോളുകൾക്കും മറ്റും ഉചിതമായ മറുപടികൾ നൽകുകയും ചെയ്തിരുന്നു. ട്വിറ്റർ ഉപയോക്താക്കളുമായി സംവദിക്കുന്നതിനു പുറമേ, കരൺ പലപ്പോഴും തന്റെ സിനിമകളെ ഈ സമൂഹമാധ്യമത്തിലൂടെ പ്രൊമോട്ട് ചെയ്യാറുമുണ്ടായിരുന്നു. കരൺ തന്റെ പ്രൊഫൈൽ ഡിലീറ്റ് ചെയ്യുമോ അതോ തന്റെ സിനിമകളുടെ പ്രമോഷണൽ ആക്റ്റിവിറ്റികൾക്കു മാത്രമായി ഉപയോഗപ്പെടുത്തുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
Also Read-
നയൻതാരയ്ക്കും വിക്കിക്കും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർഅതേസമയം, ട്വിറ്റർ ഉപേക്ഷിച്ചെങ്കിലും ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും സജീവമായി തുടരുകയാണ് കരൺ ജോഹർ.
ഇക്കഴിഞ്ഞ മെയ് മാസം, തന്റെ അൻപതാം പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനവുമായി കരൺ ജോഹർ ആരാധകർക്കു മുന്നിൽ എത്തിയിരുന്നു. കരിറയിലെ ആദ്യ ആക്ഷൻ ചിത്രം ഒരുക്കുമെന്നാണ് കരൺ അറിയിച്ചത്.
Also Read-
വിവാഹ മോചനത്തിൽ നിന്ന് ധനുഷ് പിന്മാറിയോ? വാർത്തയോട് പ്രതികരിച്ച് താരത്തിന്റെ പിതാവ്കരൺ ജോഹറിനെതിരെ നടി കങ്കണ റണൗട്ട് ഒന്നിലേറെ തവണ പരസ്യമായി രംഗത്തെത്തിയിരുന്നു. ബോളിവുഡ് സിനിമാ മാഫിയയിലെ പ്രധാന കുറ്റവാളി കരൺ ജോഹറാണെന്നും കങ്കണ ആരോപിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ ആരോപണം. കരൺ ജോഹർ നിരവധി പേരുടെ ജീവിതവും കരിയറും നശിപ്പിച്ചിട്ടും ഇപ്പോഴും സ്വതന്ത്രനായി നടക്കുകയാണെന്നും തങ്ങൾ ഇനിയും പ്രതീക്ഷിക്കണോ എന്നും പ്രധാനമന്ത്രിയെ ടാഗ് ചെയ്ത ട്വീറ്റിൽ കങ്കണ ചോദിച്ചിരുന്നു.
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന വാർത്തകൾ നിഷേധിച്ചും കരൺ ജോഹർ രംഗത്തെത്തിയിരുന്നു. കരൺ ജോഹർ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ ബോളിവുഡ് താരങ്ങൾ മയക്കു മരുന്ന് ഉപയോഗിച്ചു എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. താൻ മയക്കു മരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കാൻ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കരൺ ജോഹറിന്റെ വീട്ടിൽവെച്ച് നടന്ന പാർട്ടിയുടെ വീഡിയോ പുറത്തു വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.