ദുല്‍ക്കറിനെ സ്നേഹിക്കാന്‍ പ്രത്യേക കാരണത്തിന്റെ ആവശ്യമില്ല. കുഞ്ഞിക്കയെന്നും, ഡി.ക്യുവെന്നുമൊക്കെ അറിയപ്പെടുന്ന ദുല്‍ഖര്‍ സല്മാന്, ആദ്യ സിനിമ മുതല്‍ തന്നെ തന്റേതായ വ്യക്തിത്വം ഉണ്ടാക്കിയെടുത്ത നടനാണ്.
ദുല്‍ഖറിന്റെ ചിരിയും, ശൈലിയും അനായാസം അഭിനയിക്കുവാനുള്ള കഴിവുമെല്ലാം എല്ലാവരേയും അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റും. മമ്മുട്ടിയെ പോലെ തന്നെ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും ദുല്‍ക്കറിനെ പ്രിയപ്പെട്ടതാക്കുന്നു.
താരപുത്രനെന്ന പദവിയുണ്ടെങ്കിലും ദുല്‍ഖര്‍ സല്മാന് സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ കുറച്ച് ആരാധകര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സെക്കന്റ് ഷോ ഒരു കൊമേര്‍ഷ്യല്‍ വിജയമായിരുന്നെങ്കിലും ഡി.ക്യു അന്നേ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഡി.ക്യുവിന്റെ രണ്ടാം സിനിമയായ ഉസ്താദ് ഹോട്ടല്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സിനിമയിലെ ഫൈസി എന്ന കഥാപാത്രം ദുല്‍ക്കറിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി മാറി.
തികഞ്ഞ അര്‍പ്പണബോധത്തോടും അഭിനിവേശത്തോടും കൂടി തന്റെ കഴിവ് തെളിയിച്ചു താരം ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായകന്മാരില് ഒരാളാണ്. കോളിവുഡ്, ടോളിവുഡ്, ബോളിവുഡ് എന്നീ മേഘലകളിലും ചുവടുറപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു
ഇന്നു 35 വയസ്സ് തികയുന്ന ദുല്‍ഖര്‍ സല്മാന് ഇഷ്ടതാരമാവാന് ഇതൊക്കെയാണോ കാരണങ്ങള്‍
സിനിമകള്‍

ചെറുപ്പക്കാരായ യുവാക്കള്‍ പൊതുവെ ധിക്കാരികളായി ചിത്രീകരിക്കപ്പെടാറുണ്ടെങ്കിലും ദുല്‍ഖര്‍ അത്തരത്തില്‍ ഒരു വിശേഷണം കിട്ടിയിട്ടില്ല. തന്റെ കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ ഡി.ക്യു എന്നും ശ്രദ്ധിക്കാറുണ്ട്. ഉസ്താദ് ഹോട്ടലിലെ ഫൈസല്‍ അബ്ദുള്‍ റസാഖ്, എ.ബ്.സി.ഡിയിലെ ജോണ്‍സ് ഐസക്ക്, ബാംഗ്ലൂര്‍ ഡേയ്സിലെ അര്ജ്ജുന്, ഒക്കെ കണ്മണിയിലെ ആദിത്യ വരദരാജന്, ചാര്‍ളി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടകഥാപാത്രങ്ങളാണ്.
അഭിനയജീവിതത്തിന്റെ തുടക്കകാലങ്ങളില്‍ ഒരേ സ്വഭാവ ശൈലിയുള്ള കഥാപാത്രങ്ങളാണ് തിരഞ്ഞെടുത്തിരുന്നതെങ്കിലും, ചാര്‍ളിയുടെ സൂപ്പര്‍ വിജയത്തിന് ശേഷം, താരം വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പെന്ന സിനിമയിലെ കുപ്രസിദ്ധനായ ക്രിമിനല്‍ സുകുമാര കുറുപ്പിനെ അവതരിപ്പിക്കാന്‍ പോകുന്ന ഡി.ക്യുവിനെയാണ് ഇനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അടിപൊളി മകന്

നമ്മളെ പോലെ തന്നെ ദുല്‍ക്കറും അ്ച്ഛനായ മമ്മൂട്ടിയുടെ സിനിമകളുടെ കടുത്ത ആരാധകനാണ്. മമ്മൂട്ടി ഒരിക്കലും ഡിക്യുവിന്റെ സിനിമകളെ പ്രചരിപ്പിച്ചു കണ്ടിട്ടില്ലെങ്കിലും, 35 കാരനായ ഡിക്യു എല്ലായ്പ്പോഴും തന്റെ ഇഷ്ടം പല വഴികളിലൂടെയും പ്രകടിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ദുല്‍ഖര്‍ വങ്കു വെക്കാറുള്ള ചിത്രങ്ങളും ആരാധകര്‍ക്കു വലിയ ആഘോഷമാണ്.
പ്രിയപ്പെട്ട അച്ഛന്

സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്ന പോസ്റ്റുകളിലൂടെ കുഞ്ഞു മറിയത്തോടുള്ള ദുല്‍ഖറിന്റെ ഇഷ്ടം നമ്മള് കാണുന്നതാണ്. അത്തരം ചിത്രങ്ങള്‍ ആരാധകരുടെ സ്നേഹവും ശ്രദ്ധയും പിടിച്ചു പറ്റാറുമുണ്ട്.
ഭാഷകളുടെ കൈകാര്യം

ബോളിവുഡിലെ ദുല്ക്ക
റുടെ അരങ്ങേറ്റത്തെക്കുറിച്ച് പലരും സംശയിച്ചിരുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. തുടക്കത്തില്‍ പലരും ആശങ്കപ്പെട്ടിരുന്നുവെങ്കിലും, സഹതാരങ്ങളുമായും സംവിധായകരുമായും ആത്മവിശ്വാസത്തോടെ ഇടപഴകുന്നത് കണ്ടപ്പോള്‍ അവരും ദുല്‍ഖറിന്റെ ആരാധകരായി മാറി. ഡി.ക്യുവിന് ഭാഷ ഒരിക്കലും ഒരു തടസ്സമായിരുന്നില്ല, അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളിലും താരം ഇത് പറഞ്ഞിട്ടുമുണ്ട്. തെലുങ്ക് ഒഴികെ, ഇംഗ്ലീഷ് , മലയാളം, തമിഴ്, ഹിന്ദി എന്നിവയുള്‍പ്പെടെയുള്ള ഭാഷകളിലേക്ക് എളുപ്പത്തില്‍ സംസാരിക്കുന്ന ആളാണ് ദുല്‍ഖര്‍ സല്മാന്.
ഫ്രണ്ട്ലി നേച്ചര്‍

ഫ്രണ്ട്ലിയായ സ്വഭാവത്തിന് ഡിക്യു പൊതുവെ അറിയപ്പെടാറുണ്ട്. തന്റെ ആരാധകരുമായും സഹപ്രവര്‍ത്തകരുമായും താരം എല്ലായ്പ്പോഴും നല്ല ബന്ധം പുലര്‍ത്താറുണ്ട്. നിരവധി അഭിമുഖങ്ങളിലും മറ്റും പല സഹതാരങ്ങളും ഇത് വെളിപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.