ക്യാംപസിനെ ഹരംകൊള്ളിക്കാൻ റഹ്മാൻ- രോഹിണി പ്രണയ ജോഡികൾ എത്തുന്നു
news18
Updated: August 9, 2018, 8:12 PM IST
news18
Updated: August 9, 2018, 8:12 PM IST
ഒരുകാലത്ത് മലയാള സിനിമയിലെ തകർപ്പൻ പ്രണയ ജോഡികളായിരുന്നു റഹ്മാനും രോഹിണിയും. ഒരു കാലഘട്ടത്തിന്റെ തന്നെ പ്രണയ സങ്കൽപങ്ങൾക്കാണ് ഇരുവരുടെയും പ്രണയ രംഗങ്ങൾ ജീവൻ പകർന്നത്.
ആ പ്രണയ ജോഡികൾ വീണ്ടും ഒന്നിച്ചെത്തുകയാണ്. അതും ക്യാംപസിൽ. എന്നാൽ ഇത് സിനിമയിലാണെന്ന് കരുതിയെങ്കിൽ തെറ്റി. പൊന്നാനി എംഇഎസ് കോളേജിലെ ഗ്രാന്റ് അലുമിനി മീറ്റിലാണ് പ്രണയ ജോഡികൾ എത്തുന്നത്. ഓഗസ്റ്റ് 11നാണ് പരിപാടി. തമിഴ് തിരക്കഥാ കൃത്ത് ഭവാ ചെല്ലദുരയ്യയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇവിടെ തുടങ്ങുന്നു, പറന്ന് പറന്ന് പറന്ന്, അറിയാത്ത വീഥികൾ, ഈ തണലിൽ ഇത്തിരി നേരം, ഇവിടെ ഈ തീരത്ത്, കഥ ഇതുവരെ, ഗായത്രീ ദേവി എന്റെ അമ്മ, ഒരിക്കൽ ഒരിടത്ത്, കൂടണയും കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ റഹ്മാൻ- രോഹിണി പ്രണയ ജോഡികൾ മലയാളി പ്രേക്ഷകരെ പ്രണയാതുരരാക്കിയിരുന്നു.

Loading...

Loading...