നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bheemla Nayak | തകര്‍ത്തുവാരാന്‍ തെലുങ്കിലെ 'അയ്യപ്പനും കോശിയും'; 'ഭീംല നായക്' റിലീസ് തീയതി പ്രഖ്യാപിച്ചു

  Bheemla Nayak | തകര്‍ത്തുവാരാന്‍ തെലുങ്കിലെ 'അയ്യപ്പനും കോശിയും'; 'ഭീംല നായക്' റിലീസ് തീയതി പ്രഖ്യാപിച്ചു

  അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്

  • News18
  • Last Updated :
  • Share this:
   ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഭീംല നായക്'. മലയാളത്തില്‍ ഹിറ്റായ അയ്യപ്പനും കോശിയും റീമേക്കാണ് ചിത്രം. അതുകൊണ്ടു തന്നെ മലയാളികളും ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.

   അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്. 'ഭീംല നായക്' എന്നാണ് ലുങ്കില്‍ അയ്യപ്പന്റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റില്‍.   സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ത്രിവിക്രം തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിയ്ക്കുന്നു. പവന്‍കല്യാണ്‍, റാണ ദഗ്ഗുപതി, നിത്യ മേനോന്‍ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്. ചിത്രത്തിന് രവി.കെ ചന്ദ്രന്‍ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. റാം ലക്ഷ്മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.
   Published by:Jayesh Krishnan
   First published:
   )}