പൃഥ്വിരാജ് സോണി പിക്ചേഴ്സുമൊത്തു നിർമ്മിക്കുന്ന ചിത്രം, നയനിന്റെ റിലീസ് തിയ്യതി മാറ്റി വച്ചു. നവംബർ 16 ആയിരുന്നു ആദ്യം നിശ്ചയിച്ച തിയ്യതി. ചിത്രം പൂർണ്ണതയിലെത്തിക്കാൻ കുറേ കൂടി സമയം വേണ്ടി വരുമെന്ന തിരിച്ചറിവാണു തീരുമാനത്തിനു പിന്നിലെന്നു പൃഥ്വിരാജ് ഫേസ്ബുക് ലൈവിൽ പറഞ്ഞു. കഴിഞ്ഞ ദിവസം തനിക്കു പിറന്നാൾ ആശംസകൾ അറിയിച്ച ആരാധകർക്കു നന്ദി പറഞ്ഞാണു ലൈവ് വീഡിയോ തുടങ്ങിയത്.
ബർത്ത്ഡേയ്ക്കു 'ബ്രദർസ് ഡേ' വാർത്ത പങ്കു വച്ച് പൃഥിരാജ്
"കഴിഞ്ഞ ആഴ്ച സോണി പിക്ചേഴ്സിലെ എന്റെ പാർട്ടിനേഴ്സും ഞാനും നയൻ എന്ന സിനിമയുടെ ടീമും ഒരുമിച്ചിരുന്നു നയന്റെ ഫൈനൽ എഡിറ്റ് കണ്ടു.ഞങ്ങൾ വളരെ എക്സൈറ്റഡ് ആണ്. പക്ഷെ ഞങ്ങളുടെ എക്സൈറ്റ്മെന്റിലല്ല കാര്യം, അതു തിയേറ്ററിൽ എത്തി ഞങ്ങളുടെ എക്സൈറ്റ്മെന്റ് നിങ്ങൾ ഷെയർ ചെയ്യുമ്പോഴാണു പ്രസക്തി. ഫൈനൽ എഡിറ്റ് കണ്ടുകഴിഞ്ഞപ്പോൾ ഞങ്ങൾ ഒന്നടങ്കം എടുത്ത തീരുമാനം, ആ സിനിമയുടെ യഥാർത്ഥ രൂപത്തിൽ എത്തിക്കാൻ കുറച്ചു കൂടി സമയം ആവശ്യമാണു എന്നാണു. അതിന്റെ വി.എഫ്.എക്സ് എല്ലാം ചേർത്തു അർഹിക്കുന്ന പൂർണ്ണതയിലെത്തിക്കാൻ," പൃഥ്വി പറയുന്നു.
ജെനൂസ് മുഹമ്മദാണ് നയനിന്റെ സംവിധാനം.നിലവിൽ താൻ സംവിധാനം നിർവഹിക്കുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണു പൃഥ്വിരാജ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Prithviraj