പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Sandeep Unnikrishnan) ജീവിത കഥ പറയുന്ന 'മേജർ' (Major) എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂൺ 3ന് തിയേറ്ററുകളിൽ എത്തും.
അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ എസ് ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. പിആർഒ: ആതിര ദിൽജിത്.
'നാഗവല്ലി' വീണ്ടും ഹിന്ദി സംസാരിക്കും ; മണിച്ചിത്രത്താഴ് റീമേക്ക് 'ഭൂല്‍ ഭുലയ്യ'ക്ക് രണ്ടാം ഭാഗം വരുന്നു, ട്രെയിലര്‍ പുറത്ത്
മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂല്‍ ഭുലയ്യക്ക് രണ്ടാം ഭാഗം വരുന്നു. 2007ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ആദ്യ പതിപ്പില്‍ അക്ഷയ്കുമാര്‍, വിദ്യാ ബാലന് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. അനീസ് ബാസ്മി സംവിധാനം ചെയ്യുന്ന ഭൂല്‍ ഭുലയ്യ 2 വില്‍ കാര്‍ത്തിക് ആര്യന്, തബു, കിയാര അദ്വാനി, രാജ്പാല് യാദവ് തുടങ്ങിയവര്‍ വേഷമിടുന്നു. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ആദ്യഭാഗത്തിലെ പ്രേതകഥാപാത്രമായ മഞ്ജുലിക തന്നെയാണ് രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രമായി വരുന്നത്. കിയാര അദ്വാനിയാണ് മഞ്ജുലികയെ അവതരിപ്പിക്കുക. ആദ്യ പതിപ്പിലെ ഗാനങ്ങളും ഭൂല്‍ ഭുലയ്യ 2 വിലും ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ടീ സീരിസാണ് നിര്‍മ്മാണം. 2022 മെയ് 20 ചിത്രം തിയേറ്ററുകളിലെത്തും.
മലയാളത്തില്‍ ഹിറ്റായ ചിത്രത്തിന് ഹിന്ദിക്ക് പുറമെ, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലെക്കും റീമേക്ക് ചെയ്തിരുന്നു. മധു മുട്ടം തിരക്കഥയൊരുക്കി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴില്‍ ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്, വിനയപ്രസാദ്, കെപിഎസി ലളിത, ഇന്നസെന്റ് , നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.